ലോക അൽഷിമേഴ്‌സ് ദിനാചരണവും ‘ഓർമ്മയുടെ വിസ്മയം’ ബ്രെയിൻ പവർ ഷോയും പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷനിൽ സെപ്റ്റംബർ 21 വ്യാഴാഴ്ച 3 പിഎം ന്
ലോക അൽഷിമെഴ്‌സ് ദിനാചാരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്‌മൃതിനാശത്തെയും മേധാക്ഷയത്തെയും ചെറുക്കാൻ ഓർമ്മശക്തിയെ ജ്വലിപ്പിക്കാം’ എന്ന സന്ദേശമുയർത്തിക്കൊണ്ട് സൂപ്പർ മെമ്മറൈസർ & ബ്രെയിൻ പവർ ട്രെയിനർ അഡ്വ : ജിതേഷ്ജിയുടെ
‘ഓർമ്മയുടെ വിസ്മയം ‘ പരിപാടി സംഘടിപ്പിക്കും.
സെപ്റ്റംബർ 21 നു പകൽ 3 മണിക്ക് പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷൻ ഹാളിൽ,
പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി സെയ്‌ദലവി ഉദ്ഘാടനം ചെയ്യും. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ : ഷാo കുരുവിള അദ്ധ്യക്ഷത വഹിക്കും ലോകത്ത്
അൽഷിമെഴ്‌സ് രോഗികളുടെ എണ്ണം അതിവേഗം നൂറു കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന
മാനവരാശിയെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന മഹാവിപത്തായിട്ടാണ്
അൽഷിമെഴ്‌സിനെ കാണുന്നത്.
അഭിഭാഷകരെപ്പോലെ ഔദ്യോഗിക റിട്ടയർമെന്റ് ഇല്ലാത്ത ആളുകൾക്ക് അഭിഭാഷകവൃത്തിയിൽ നിന്ന് മനസ്സില്ലാ മനസ്സോടെയെങ്കിലും സ്വയം വിരമിക്കൽ വേണ്ടി വരുന്നത് പ്രധാനമായും സ്‌മൃതിനാശരോഗം തലച്ചോറിനെ ബാധിക്കുമ്പോഴാണ്.