Input your search keywords and press Enter.

കൊക്കൂൺ അന്താരാഷ്ട്ര ഹാക്കിം​ഗ് ആന്റ് സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊച്ചിയിൽ

 

കൊച്ചി; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൻ 16 മത് പതിപ്പ് ഒക്ടോബർ മാസം 6,7 തീയതികളിൽ കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ വെച്ച് നടക്കുകയാണ്.

സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവ പതിനായിരത്തോളം പ്രതിനിധികളാണ് കൊക്കൂണിന്റെ പതിനാറാം പതിപ്പിൽ പങ്കെടുക്കുന്നത്.

കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പോലീസിം​ഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി, ഡേറ്റാ പ്രൈവസി ആന്റ് ഹാക്കിം​ഗ് കോൺഫറൻസാണ് കൊക്കൂൺ.

ഈ കോൺഫൻസ് വഴി ലക്ഷ്യമിടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും സൈബർ സുരക്ഷയെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും, അവബോധം സൃഷ്ടിക്കുയുമാണ്.
കൂടാതെ സൈബർ സുരക്ഷാ രം​ഗത്തെ ഏറ്റവും പുതിയ അപ്പേഡേറ്റുകളും, ഹൈടെക് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് നൽകുകയും അവ തടയുന്നതിന് വേണ്ടിയുളള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുയുമാണ് ലക്ഷ്യമിടുന്നത്.

സാക്ഷരത, ഇ-സാക്ഷരത, ആരോഗ്യം, നിയമം എന്നിവയുടെ കാര്യത്തിൽ കേരളം എന്നും ഇന്ത്യയിലെ മാതൃകായായ സംസ്ഥാനമാണ്.എൻഫോഴ്‌സ്‌മെന്റ്, പൊതുഭരണം മുതലായവ. സൈബർ സുരക്ഷയിലും കേരളം അതിന്റെ പാതയിൽ മുന്നേറി വരുകയാണ്.

 

രാജ്യത്തെ പൊതു – സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയ​ഗാഥയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സൈബർഡോം നടപ്പാക്കുന്നത്(http://www.cyberdome.kerala.gov.in/). കേരള പോലീസിന് കീഴിൽ സൈബർ ടെക്നോളജി രം​ഗത്തെ ​ഗവേഷണത്തിനും, ഡെവപ്പിനും വേണ്ടി വിഭാവനം ചെയ്തതായണ് സൈബർ ഡോം. സൈബർ സുരക്ഷയിലും, സാങ്കേതിക ​ഗവേഷണത്തിനുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത സൈബർ ഡോമിലൂടെ സൈബർ സുരക്ഷ, കേസ് അന്വേഷണം എന്നിവയിലൂടെ കുറ്റ ക‍ൃത്യങ്ങൾ തടയാൻ സാധിക്കുന്നുണ്ട്.

2022 ൽ നടന്ന കൊക്കൂൺ കോൺഫറൻസ്, സൈബർ സുരക്ഷ രം​ഗത്തും , ഡേറ്റാ പ്രൈവസി എന്നിവയെ സംബന്ധിച്ചുള്ള രാജ്യത്തെ ശ്രദ്ധേയമായ കോൺഫറൻസ് ആയി മാറാൻ സാധിച്ചിട്ടുണ്ട്. ലോകോത്തര സൈബർ വിദ​ഗ്ധരുമായി ചേർന്ന് രാജ്യത്തെ തന്നെ സൈബർ സുരക്ഷ, സ്വകാര്യത, ഹാക്കിം​ഗ് എന്നിവ ചർച്ച ചെയ്യപ്പെടുകയും, സുരക്ഷാ സേനയും, സ്വകാര്യ സംരംഭകരുമായും ചേർന്ന് പുതിയ നൂതന ആശയങ്ങൾ നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്.

 

സൈബർ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, നവീന സംരംഭങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടി ലഭിക്കുന്ന പ്രത്യേക ഫ്ലാറ്റ് ഫോമാണ് കൊക്കൂൺ സൈബർ കോൺഫറൻസ്. സൈബർ സുരക്ഷ, ഹൈടെക് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനും ,സുരക്ഷാ സേന, സർക്കാർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, എന്നിവർക്കുൾപ്പെടെ പുതിയ സാങ്കേതിക വിദ്യ തേടാനും ഇതിലൂടെ അവസരം ലഭിക്കുന്നു.

കൊച്ചിയിലെ ഹോട്ടൽ ​ഗ്രാൻഡ് ​ഹയാത്തിൽ വെച്ച് ഒക്ടോബർ 4 മുതൽ 7 വരെയാണ് കൊക്കൂണിന്റെ 16 മത് പതിപ്പ് നടക്കുന്നത്. 4,5 തീയതികളിൽ വർക്ക്ഷോപ്പുകളും, 6,7 തീയതികളിലും പ്രധാന കോൺഫറൻസുമാണ് നടക്കുക.

“Connect | Collaborate | Contribute&quot ആണ് ഇത്തവണത്തെ കൊക്കൂണിന്റെ മുദ്രാവാക്യം.

കൊക്കൂണിൽ ജെറ്റ് സ്യൂട്ടും

കൊക്കൂണിൽ ഇത്തവണ ശ്രദ്ധേയമാകുന്നതാണ് ജെറ്റ് സ്യൂട്ട്. ഇത്തവണത്തെ കൊക്കൂൺ 16 ന്റെ ഔദ്യോ​ഗിക ഉദ്ഘാടന ദിനമായ ഒക്ടോബർ 6 നാണ് ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം നടക്കുക. രാജ്യത്ത് ആദ്യമായി പൊതു ജനങ്ങൾക്കും ​ഗ്രാവിറ്റി ഉപയോ​ഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം നേരിട്ട് കാണാനാകുമെന്ന പ്രത്യേകയും ഉണ്ട്.

കോൺഫറൻസ് ട്രാക്കുകൾ

കൊക്കൂൺ 2023 ൽ പ്രഥമികമായി രണ്ട് തരത്തിലാണ് ഉള്ളത്.

1. പ്രീ-കോൺഫറൻസ് വർക്ക്ഷോപ്പുകൾ
2. കോൺഫറൻസ് ട്രാക്കുകൾ.

പ്രീ-കോൺഫറൻസ് വർക്ക്ഷോപ്പുകൾ

c0c0n പ്രീ-കോൺഫറൻസ് വർക്ക്‌ഷോപ്പുകൾ സൈബർ രം​ഗത്തെ രണ്ട് ദിവസത്തെ വിപുലമായ പരിശീലനം നൽകുന്നതാണ്. ഈ രം​ഗത്തെ വിദ​ഗ്ധരാണ് വർക്ക്ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതും പരിശീലനം നൽകുന്നതും.
പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കുക, അത് തൊഴിലിന്റെ ഭാ​ഗമാക്കുക ഉൾപ്പെടെയുള്ളവയാണ് വർക്ക് ഷോപ്പിൽ അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കോൺഫറൻസിന്റെ ഭാ​ഗമായി 11 വർക്ക്‌ഷോപ്പുകളാണ് നടക്കുന്നത്. ഇതിനായി പരിമിമായ സീറ്റുകൾ മാത്രമാണ് ഉള്ളത്.

 

Conference Tracks

Track 1 – Management, GRC, Policy, Strategy, Legal

സൈബർ ലോകത്ത് ഏത് സമയവും എന്തും സംഭവിക്കാം എന്നതാണ് യാഥാർത്ഥ്യം. വെർച്വലും യഥാർത്ഥ ലോകവും നന്നായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടമാണ് ഇന്ന്. സൈബർ രം​ഗത്തെ സുരക്ഷ എങ്ങനെ നിലനിർത്താമെന്ന ചർച്ചയാണ് ട്രാക്ക് 1 ൽ ഉള്ളത്. നിർമ്മാതാക്കൾ, ബിസിനസ്സ് രം​ഗത്തുള്ളവർ, വിഷണറികൾ, റെഗുലേറ്റർമാർ എന്നിവർക്ക് ആവശ്യമായവയാണ് ചർച്ച ചെയ്യപ്പെടുന്നത്. സുരക്ഷിതവുമായ സൈബർ ഇടം ഉണ്ടാക്കുന്നതിനുള്ള ആശയങ്ങളെക്കുറിച്ചുള്ള ചിന്താകളും ചർച്ചയാകും. ബഹുമുഖ സഹകരണം, സ്വകാര്യ പൊതു പങ്കാളിത്ത മോഡലുകൾ, പുതിയ ഡാറ്റാ സ്വകാര്യത നിയമം, റെഗുലേറ്ററിയും സാങ്കേതികവിദ്യയും തമ്മിലുള്ള വിടവ് പരിഹരിച്ച് ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നു.

ട്രാക്ക് 2 – ടെക്നോളജി | ഇന്നൊവേഷൻ | ഗവേഷണം

നാളത്തേക്ക് വേണ്ടിയുള്ള കണ്ടു പിടിത്തവും, നിലവിലെ സാഹചര്യത്തിലെ സുരക്ഷയ്ക്കും ഒരു പ്ലാറ്റ് ഫോം ഒരുക്കുന്നതാണ് ട്രാക്ക് രണ്ട്. ടെക്നോളജി, കണ്ടു പിടുത്തം, റിസർച്ച് എന്നിവയ്ക്ക് വേണ്ടിയള്ള ചർച്ചകളാകും ട്രക്ക് 2ൽ
സാങ്കേതിക ഡൊമെയ്‌നുകൾ. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതിക ചർച്ചകൾ
വെബ്, മൊബൈൽ, SCADA, OT, ഡാർക്ക് വെബ് എന്നിവയുടെ സുരക്ഷാ വശങ്ങൾ
വെബും ക്രിപ്‌റ്റോഗ്രഫിയെക്കുറിച്ചും ഈ ട്രാക്കിൽ ചർച്ചയാകും.

ട്രാക്ക് 3 – ഫിൻടെക്

സാമ്പത്തിക തട്ടിപ്പുകൾ ഏറെയുള്ള സമയത്ത് ഫിനാൻഷ്യൽ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ട്രാക്ക് 3 ഊന്നൽ നൽകുന്നത്. ബാങ്കുകൾ, റെഗുലേറ്റർമാർ, പേയ്‌മെന്റ് ഗേറ്റ്‌വേകൾ, പേയ്‌മെന്റ് പ്രോസസ്സറുകൾ, ഫിൻടെക് സ്റ്റാർട്ടപ്പുകൾ എന്നിവയുടെ രം​ഗത്തെ വിവിധ വിഷയങ്ങൾ ഇവിടെ ചർച്ചാ വിഷയമാകും.
ബ്ലോക്ക്ചെയിൻ, NFT-കൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഇവിടെ നടക്കും.

എത്തിക്കൽ ഹാക്കർ സൈബർ സുരക്ഷയിൽ ഏറെ പ്രാധാന്യമുള്ളതാണ്. അതിന് വേണ്ടി ഹാക്കിം​ഗ് വൈഭവം പ്രദർശിപ്പിക്കുന്നത് നേണ്ടിയുള്ളതാണ് ട്രാക്ക് 4 ലിൽ ഉള്ളത്. ബീ​ഗിൽ സെക്യൂരിറ്റിയുമായി ചേർന്ന് കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്.

രാജ്യത്ത് ആദ്യമായി നടത്തപ്പെടുന്ന അഡ്വെസറി വില്ലേജെന്ന പ്രത്യേകതയും ട്രാക്ക് അഞ്ചിൽ നടക്കുന്നത് ഇതിന് ഉണ്ട്.

ട്രാക്ക് 6 – RF Village Capture the Flag
സൈബർ സുരക്ഷയ്ക്ക് വേണ്ടിയുള്ള മറ്റൊരു സാഹസികമായ വിനോദമാണ് ട്രാക്ക് ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ തരത്തിലുള്ള സൈബർ സുരക്ഷ പ്രത്യേകതകൾ ഈ ട്രാക്കിൽ ഉണ്ട്.

ട്രാക്ക് – 7 – IoT-ഹാക്കിംഗ്-ആൻഡ്-സെക്യൂരിറ്റി-വില്ലേജ്
IoT ഹാക്കിംഗ് വില്ലേജ് ആദ്യമായാണ് അവതരിപ്പിക്കുന്നത്.
പ്രായോഗിക IoT സുരക്ഷ ഉപയോഗിച്ച് പങ്കാളികളെ ശാക്തമാക്കുന്നതിനും,
IoT-യിലെ IoT സുരക്ഷാ മേഖലയിലേക്കുള്ള ആഴത്തിലുള്ള പഠനവും ഇതിലൂടെ പ്രാപ്താമാക്കാൻ കഴിയും.

Track 8 – Career Village
സൈബർ സുരക്ഷാ രം​ഗത്തെ ജോലി സാധ്യതകൾ പരിചയപ്പെടുത്തുന്നതാണ് ട്രാക്ക് 8 ൽ നടക്കുക.
ഈ രം​ഗത്തെ ലോകോത്തരമായ അനന്തമായ ജോലി സാധ്യതകൾ വിദ​ഗ്ധരുടെ സഹായത്തോടെ മനസിലാക്കാൻ കഴിയും.

Track 9 – Counter Child Sexual Exploitation (CCSE)

കുട്ടികൾക്കെതിരെയുള്ള ലൈ​ഗിംകാതിക്രമം നൂറ് ശതമാനം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ സിസിഎസ്ഇയുടെ നേതൃത്വത്തിൽ വളലെ വിജയകരമായി നടപ്പാക്കി വരുന്നതാണ് ട്രാക്ക് 9 ൽ നടക്കുക.

ഓൺലൈൻ വഴിയുള്ള കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി രാജ്യാന്തര തലത്തിൽ അന്വേഷണ ഏജൻസികളുടെ സഹകരണവും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ വർഷം രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ട്രാക്കിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് സീനിയർ ഓഫീസർമാരെ ക്ഷണിച്ചിട്ടുണ്ട്. ഡിജിപി, എഡിജിപി, ഐജി റാങ്കിൽ ഉള്ള ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ഇതിന് വേണ്ടി കൂടുതൽ പ്രവർത്തനം നടത്തുകയും ചെയ്യും.

 

Track 10 –  CISO Boot Camp –

സൈബർ രം​ഗത്തെ പ്രമുഖരായ CISO-കൾ/CTO-കൾ അവരുടെ ദശാബ്ദങ്ങളുടെ അനുഭവവും വൈദഗ്ധ്യവും പങ്കു വെയ്ക്കുന്നതാണ് സിഐഎസ്ഒ ബൂട്ട് ക്യാമ്പ്. ഇത് ഒരു ഏകദിന ക്യാമ്പാണ്. അവരുടെ അറിവുകൾ , വിജയ തന്ത്രങ്ങൾ എന്നിവ ഡെലി​ഗേറ്റുകൾക്കായി പങ്കു വെയ്ക്കും.

 

Certified Pentester (CPen) at c0c0n 2023

പതിനഞ്ച് വർഷമായി വിജയകമായി തുടരുന്ന കൊക്കൂണിൽ
വിവര സുരക്ഷ, ഡാറ്റ സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കണം നടത്തി വരുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിവിധ സാങ്കേതിക വിദ്യകളും, സാങ്കേതികേതര, നിയമ സഹായങ്ങളും സമ്മേളനത്തിൽ നൽകി വരുന്നു. അത് കാരണം ഈ വർഷം, The SecOps ഗ്രൂപ്പുമായി സഹകരിച്ച്, സർട്ടിഫിക്കറ്റ് നൽകും.

 

പ്രദർശന സ്റ്റാളുകൾ –
c0c0n 2023-ന്റെ ഭാഗമായി മൊത്തം 20 ഓർഗനൈസേഷനുകൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനായുള്ള സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്.
സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി   10 സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

c0c0n ഒരു പോലീസ് കോൺഫറൻസ് മാത്രമല്ല, സൈബർ സുരക്ഷാ തലത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസ് കൂടിയാണ്.
ലോകമെമ്പാടുമുള്ള വ്യവസായ രംഗത്തെ പ്രമുഖരും, കൂടാതെ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പോലീസ് ഓഫീസർമാർ , സീനിയർ
NIA, CBI, ഇന്റലിജൻസ് ബ്യൂറോ, RAW, NCRB, BPR എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സുരക്ഷാ സേനയ്ക്കും സർക്കാരിനും ഒരു പൊതു പ്ലാറ്റ്ഫോം നൽകാനും ഇത് ലക്ഷ്യമിടുന്നു.
വ്യാവസായിക സംരംഭകർ , സ്റ്റാർട്ട്-അപ്പുകൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവയുമായി നേരിട്ട് പരിചയപ്പെടാനും,
ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ. “സൈബർ സുരക്ഷാ ആവശ്യകതയും,
പരമ്പരാഗത പോലീസ് പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് നീങ്ങാനും കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ് അതിന് വേണ്ടിയാണ് ഈ കോൺഫറൻസ് നടത്തുന്നത്.

 

Opening Ceremony – 1000 AM on 6th October 2023
Closing Ceremony –   0430 PM on 7 th October 2023

error: Content is protected !!