Input your search keywords and press Enter.

പത്തനംതിട്ട  ജില്ല: പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട   ജില്ലയില്‍  ഒഴിവുള്ള  നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട്  ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല  നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍  50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20  വരെ അപേക്ഷിക്കാം.

 

ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, ഹെലന്‍ പാര്‍ക്ക്,പത്തനംതിട്ട-689645) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

error: Content is protected !!