Input your search keywords and press Enter.

ആനയിറങ്ങും കല്ലേലി വയക്കര : നാലാനയും കുട്ടിയും വിഹരിക്കുന്നു

 

കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി മേഖലയില്‍ പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്നു . ഒരു കൊമ്പനും മൂന്നു പിടിയും ഒരു കുട്ടിയും ആണ് കൂട്ടത്തില്‍ ഉള്ളത് . കഴിഞ്ഞ ദിവസം മറ്റൊരു പിടിയാനയെ ഒറ്റയ്ക്ക് കണ്ടിരുന്നു .

കല്ലേലി പെരുന്തേന്‍ മൂഴിയ്ക്ക് അക്കരെകരയില്‍ ആണ് കാട്ടാന കൂട്ടം എത്തിയത് .അവിടെ ഇളം പുല്ലുകള്‍ ധാരാളം ഉണ്ട് . അവ തിന്നു മണിക്കൂറുകള്‍ കാട്ടാന കൂട്ടം വിഹരിച്ചു . സമീപം ഉള്ള തോട്ടില്‍ ഇറങ്ങി വെള്ളവും കുടിച്ചു തോട് വഴി മുകളിലേക്ക് കയറി .

ഒരു മാസം പോലും പിന്നിടാത്ത കുട്ടിയാനയാണ് കൂടെ ഉള്ളത് . തള്ളയാനയുടെ കാലടിയ്ക്ക് ഉള്ളില്‍ സുരക്ഷിതമായി അവനും ഇളം പുല്ലുകള്‍ തിന്നു . വനം വകുപ്പ് നടത്തുന്ന കാട്ടാന സെന്‍സസില്‍ ഈ ആനകള്‍ ഒന്നുംപെടുന്നില്ല എന്നത് ആണ് കാട്ടാനകള്‍ കേരള വനത്തില്‍ കുറഞ്ഞു എന്ന റിപ്പോര്‍ട്ട് വരുവാന്‍ കാരണം . കല്ലേലി ചെക്ക് പോസ്റ്റ്‌ വരെ കഴിഞ്ഞ ദിവസം കാട്ടാന വന്നു . റോഡില്‍ ഉള്ള പനകള്‍ കാട്ടാന എടുത്തു .

error: Content is protected !!