സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്.
941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയിൽ 1,31,78,517പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെൻഡുകളും കൂടി ആകെ 2,76,70,536 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
2020 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. മുൻകാലങ്ങളിൽ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയാണ് പട്ടിക പുതുക്കിയത്.
അന്തിമ വോട്ടർ പട്ടിക പ്രകാരം തദ്ദേശസ്ഥാപനതലത്തിലെ
വോട്ടർമാരുടെ ആകെ എണ്ണം
ക്രമ നമ്പർ
തദ്ദേശ സ്ഥാപനം
പുരുഷൻ
സ്ത്രീ
ട്രാൻസ്ജെൻഡർ
ആകെ
1
ഗ്രാമപഞ്ചായത്ത്
9903071
10984361
170
20887602
2
മുനിസിപ്പാലിറ്റി
1676717
1874682
49
3551448
3
കോർപ്പറേഷൻ
1146571
1265657
19
2412247
അന്തിമ പട്ടികയിലെ വോട്ടർമാർ, പുതിയ വോട്ടർമാർ, ഒഴിവാക്കിയ വോട്ടർമാർ, കരട് പട്ടികയിലെ ആകെ വോട്ടർമാർ, എണ്ണം ജില്ലാതലത്തിൽ ;
ക്രമ നമ്പർ
ജില്ല
അന്തിമ പട്ടികയിലെ വോട്ടർമാർ
പുതിയ വോട്ടർമാർ
ഒഴിവാക്കിയ വോട്ടർമാർ
കരട് പട്ടികയിലെ വോട്ടർമാർ
പുരുഷൻ
സ്ത്രീ
ട്രാൻസ് ജെൻഡർ
ആകെ
1
തിരുവനന്തപുരം
1286237
1471540
23
2757800
2352
84612
2840060
2
കൊല്ലം
997271
1145658
19
2142948
1836
82732
2223844
3
പത്തനംതിട്ട
479293
556937
3
1036233
1725
44386
1078894
4
ആലപ്പുഴ
800386
909842
11
1710239
1348
74843
1783734
5
കോട്ടയം
748026
807558
10
1555594
3987
62399
1614006
6
ഇടുക്കി
426938
446332
5
873275
1489
33375
905161
7
എറണാകുളം
1214354
1304685
33
2519072
5836
76861
2590097
8
തൃശ്ശൂർ
1227022
1390190
23
2617235
3614
78443
2692064
9
പാലക്കാട്
1080606
1184006
20
2264632
4438
77450
2337644
10
മലപ്പുറം
1584377
1688630
45
3273052
12439
95825
3356438
11
കോഴിക്കോട്
1182206
1304974
24
2487204
9829
56588
2533963
12
വയനാട്
293821
310508
6
604335
1378
22765
625722
13
കണ്ണൂർ
918124
1068233
10
1986367
5388
58984
2039963
14
കാസർഗോഡ്
487698
535607
6
1023311
1981
27616
1048946
ആകെ
12726359
14124700
238
26851297
57640
876879
27670536