Input your search keywords and press Enter.

കോന്നിആനക്കൂട്ടിൽ ‘ശാസ്ത്രക്കൂട്ടു’മായി റാന്നി പഴങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ

 

റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ‘ശാസ്ത്രക്കൂട്ട്’ ന്‍റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്.

പഠനയാത്ര റാന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ ചുമതലഹിക്കുന്ന റേഞ്ച് ഓഫീസർ ബി. ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഇക്കോ ടൂറിസത്തിൽ (ആനക്കൂട് )നടന്ന പരിപാടിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു .

റാന്നി ബി.പി.സി ഷാജി.എ സലാം, പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രാധ്യാപിക എഫ്. അജിനി,ബിന്ദു ജി. നായർ , ഷിബി സൈമൺ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദു എബ്രഹാം വിദ്യാർത്ഥികളായ നിവേദിത വൈഷ്ണവി എന്നിവർ സംസാരിച്ചു.

പ്രഥമാധ്യാപകൻ ഷാജി തോമസ്,ശാസ്ത്ര അധ്യാപിക എഫ്. അജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ നാൽപ്പത് കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് പഠനയാത്ര സംഘടിപ്പിച്ചത്. ശാസ്ത്രോത്സവത്തിൽ നാലാം തവണയും യുപി വിഭാഗത്തിൽ ചാമ്പ്യൻമാരായി ശാസ്ത്ര പഠനത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഈ സർക്കാർ വിദ്യാലയം

error: Content is protected !!