Input your search keywords and press Enter.

കല്ലേലിയില്‍ കാട്ടാനയും പുലിയും വിഹരിക്കുന്നു

 

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത്‌ നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു .

കൊക്കാത്തോട്‌ അടക്കം ഉള്ള സ്ഥലങ്ങളില്‍ നിന്നും വസ്തുക്കള്‍ തിരികെ വനം വകുപ്പിന് കൈമാറി നഷ്ടപരിഹാരം വാങ്ങി പോകുന്ന കുടിയേറ്റ കര്‍ഷകരെ ആണ് ഇന്ന് നാം കാണുന്നത് .

ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ നല്‍കിയ വന ഭൂമിയാണ്‌ കൊക്കാത്തോട്‌ . ഇവരില്‍ ഭൂരിപക്ഷം ആളുകളും പുറമേ നിന്നും എത്തിയ ആളുകള്‍ക്ക് ഭൂമി കൈമാറി പോയി . ഇപ്പോള്‍ ഉള്ള ആളുകള്‍ വന്യ മൃഗ ശല്യം കാരണം പുറമേ നിന്നും ഉള്ള ആളുകള്‍ക്ക് ഭൂമി വില്‍ക്കുന്നു . കുറെ ആളുകള്‍ വനം വകുപ്പില്‍ തന്നെ ഭൂമി തിരിച്ചു കൊടുത്ത് നഷ്ടപരിഹാരം വാങ്ങി പോകുന്നു .
വന്യ മൃഗങ്ങള്‍ അടിക്കടി ഇറങ്ങുന്ന സ്ഥലങ്ങളില്‍ ഭൂമി ആരും വിലയ്ക്ക് വാങ്ങില്ല . ഒടുവില്‍ വനം വകുപ്പ് വിലയിട്ടു ഭൂമി വാങ്ങുന്നു .അവിടെ വനം ആകുന്നു . വന്യ മൃഗം ഇറങ്ങിയാല്‍ വനം വകുപ്പ് ഇപ്പോള്‍ എത്തി ഓടിച്ച് വിടാറില്ല .

കല്ലേലി പള്ളിയുടെ സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചു . വയക്കര , ആദിച്ചന്‍ പാറ വനത്തില്‍ നിന്നും അച്ചന്‍കോവില്‍ നദി നീന്തി ആണ് കാട്ടാന വരുന്നത് . ഇന്ന് വൈകിട്ടും ആദിച്ചന്‍ പാറ ഭാഗത്ത്‌ കൂട്ടമായി ആന ഇറങ്ങി .ഇത് നദി നീന്തി കല്ലേലി എത്തും . കഴിഞ്ഞ ദിവസം തള്ള പുലിയും കുട്ടിയും രാത്രിയില്‍ നടന്നു പോകുന്നത് ജീപ്പ് യാത്രികന്‍ കണ്ടു . കോന്നി വനം ഡിവിഷന്‍റെ ഭാഗമായുള്ള നടുവത്ത്മൂഴി റെയിഞ്ചിലെകരിപ്പാന്‍തോട് ഫോറസ്റ്റ് ഭാഗമാണ് കല്ലേലി . വനം വകുപ്പ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം . ഇല്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകും എന്ന് പ്രദേശവാസികള്‍ അറിയിച്ചു

error: Content is protected !!