കോട്ടയം: മാണി സി കാപ്പൻ എം.എൽ.എയുടെ ഭാര്യ മാതാവ് സാറാമ്മ കുര്യൻ (92) നിര്യാതയായി. ചങ്ങനാശേരി അരമനപ്പടിക്കൽ പാലത്തിങ്കൽ പരേതനായ എൻ ജി കുര്യന്റെ ഭാര്യയാണ് സാറാമ്മ കുര്യൻ. പരേത മാടപ്പള്ളി പാറക്കൽ കുടുംബാംഗമാണ് സംസ്കാരം 08/05/2024 (ബുധനാഴ്ച) 11 മണിക്ക് ചങ്ങനാശ്ശേരിയിൽ ഉള്ള വീട്ടിൽ ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ.
മക്കൾ: മോളി കോശി, ലിസി തോമസ്, ഡോക്ടർ ജോർജ് കുര്യൻ (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം), ആലീസ് മാണി കാപ്പൻ, നിർമ്മല ജോസ് (റിട്ടയർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെ എസ് ഇ ബി), വിമല ഷാജി, പുഷ്പ ജോസ്, മാത്യു കുര്യൻ, പരേതനായ ബോബി കുര്യൻ.
മരുമക്കൾ: പരേതനായ തോമസ് സക്കറിയ (പേക്കക്കുഴി, അമ്പൂരി), പരേതനായ ടി ഇ കോശി (താഴെതിൽ, തിരുവനന്തപുരം), കേണൽ കെ എം തോമസ് (കുരിശുംമൂട്ടിൽ, ചങ്ങനാശ്ശേരി), ഡോക്ടർ റാണി ജോർജ് (എടേട്ട്, പാലാ), മാണി സി കാപ്പൻ (എം.എൽ.എ, പാലാ), ജോസഫ് ഫ്രാൻസിസ് (വലിയ പറമ്പിൽ നാലു കോടി, റിട്ടയേഡ് ജനറൽ മാനേജർ മലബാർ സിമന്റ്സ്), ജോസഫ് ജെയിംസ് (തൈശ്ശേരിൽ, എടത്വ, റിട്ടയർ ചീഫ് മാനേജർ കാനറാ ബാങ്ക്), അനില മാത്യു (കൊടുപ്പുന്ന പോളയ്ക്കൽ, ചങ്ങനാശ്ശേരി).