Input your search keywords and press Enter.

കല്ലേലിയില്‍ കാട്ടാന ഓടിച്ചു : ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരിക്ക്

 

കോന്നി കല്ലേലി എസ്റ്റേറ്റ് പുതുക്കാട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന  ഓടിച്ചു നിരവധി പേർക്ക് വീണു പരുക്ക് പറ്റി . എസ്റ്റേറ്റ് തൊഴിലാളികൾ,വനം വകുപ്പ് ഓഫീസിൽ എത്തി പ്രതിഷേധിച്ചു .

കാട്ടാനയുടെ വരവിൽ തല നാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.ചിതറി ഓടിയ തൊഴിലാളികളിൽ നാല് പേർക്ക് വീണു പരുക്കേറ്റത്.ശരീരത്തിൽ ചതവ് എറ്റിട്ടുണ്ട്. തൊഴിലാളികളായ ജെസി,മോൻസി, സന്തോഷ്, ബിനോയ് എന്നിവർക്കാണ് പരുക്ക്.ഓട്ടത്തിനിടയിൽ മരത്തിൽ ഇടിച്ചു ജെസ്സിക്ക് കൈയ്ക്കും ക്ഷതം ഉണ്ടായിട്ടുണ്ട്.ഇവർ കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

അതെ സമയം കല്ലേലി എസ്റ്റേറ്റിൽ ഉള്ളവർക്ക് നിരവധി തവണ വന്യ മൃഗ ശല്യവും,അക്രമവും ഉണ്ടായിട്ട് വനം വകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയർന്നു. വനമേഖലയെയും എസ്റ്റേറ്റിനെയും വേർതിരിക്കുന്ന ഭാഗങ്ങളിൽ സോളാർ വേലിയും, ട്രഞ്ച് ഉൾപ്പെടെ ഉള്ളവയും സ്ഥാപിച്ചിട്ടില്ല. നിരവധി തവണ എസ്റ്റേറ്റ് മാനേജരുമായി ഈ പ്രശ്നം ചർച്ച ചെയ്തുവെന്നും, എന്നാൽ വനം വകുപ്പിൻറെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്നുമാണ് എസ്റ്റേറ്റ് മാനേജരുടെ വാദം. എന്നാൽ കാട്ടാനയുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ് ഉപജീവന മാർഗത്തിന് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും അടിയന്തര നടപടി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്ലേലി കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ വാർഡ് മെമ്പർ സിന്ധുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഉപരോധിച്ചു.കോന്നി പോലീസും സ്ഥലത്ത് എത്തിയിരുന്നു.

തുടർന്ന് നടന്ന ചർച്ചയിൽ പരിസ്ഥിതിദുർബലപ്രദേശമായതിനാൽ ഡ്രഞ്ച്എടുക്കാൻ കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിവേണം എന്നാൽ എസ്റ്റേറ്റ്മാനേജർ അപേക്ഷ നൽകിയാൽസോളാർഫെൻസിങ് സ്ഥാപിക്കുന്നതിനുഅനുമതി നൽകാം എന്ന് കോന്നി ഡിഎഫ് ഒ അറിയിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നു .

error: Content is protected !!