Input your search keywords and press Enter.

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍

 

രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം സ്വന്തം കടമയായി ഏറ്റെടുത്തിരിക്കുന്നവരാു് സൈനികര്‍. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നു പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി, നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ രാജ്യത്തിനായി പൊരുതുന്നത്. അതിനാല്‍ സൈനികരുടെ പരിപാലനം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ജനങ്ങളുടെയാകെ കടമയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. ലഫ്റ്റനന്റ് കേണല്‍ എ. സുരേഷ്‌കുമാര്‍ , റിട്ട. ലഫ്റ്റനന്റ് കേണല്‍ തോമസ് വര്‍ഗീസ് , കേരള സ്റ്റേറ്റ് എക്‌സ്- സര്‍വീസ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ടി. പത്മകുമാര്‍, നാഷണല്‍ എക്‌സ്-സര്‍വീസ് കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ. എന്‍ മുരളീധരന്‍ ഉണ്ണിത്താന്‍, റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ രാജേഷ് നെടുമ്പ്രം, റവ. ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് കെ.ആര്‍ ബിജു, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ എം സനില്‍, സംഘടനാ പ്രവര്‍ത്തകര്‍, കാതോലിക്കേറ്റ് കോളജ് 14 ബറ്റാലിയന്‍ എന്‍സിസി കേഡറ്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!