ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക് . കഴിഞ്ഞ ഏതാനും ദിവസമായി വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത് . വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരും സ്പോട്ട് ബുക്ക് ചെയ്തു വന്ന അയ്യപ്പന്മാരെയും കൊണ്ട് സന്നിധാനം നിറഞ്ഞു . വലിയ വരുമാനം ആണ് ഇത്തവണ ഉണ്ടാകുന്നത് .
ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമലയില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ആറ് ക്യു കോംപ്ലക്സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി സജ്ജമാക്കിയത്.പരീക്ഷണം വിജയമായിരുന്നു.തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്‍ന്ന്, 1970 കളില്‍ ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്സ് നിലവില്‍ വന്നത്. ഒരേസമയം 14,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്സുകള്‍. ക്യൂവിലുളള ഭക്തര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കും, വിശ്രമത്തിനും സൗകര്യം അതിനുള്ളില്‍ തന്നെ ലഭ്യമാണ്.വരും നാളുകളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നു .