Input your search keywords and press Enter.

വന്യ ജീവികളുടെ വ്യാപക ആക്രമണം

പത്തനംതിട്ട: വന്യജീവികളുടെ ആക്രമണ മൂലം മരണം കേരളത്തിൽ തുടർക്കഥ ആകുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളി ആണ് എന്ന് കെഡിപി പത്തനംതിട്ട ജില്ല കമ്മറ്റി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരം കാണാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്.

കേരളത്തിലെ നഗര പ്രദേശത്തും ഗ്രാമപ്രദേശങ്ങളിലും വന്യജീവികൾ ആക്രമണം വ്യാപകമാകുന്നു എന്നിട്ടും, വനംവകുപ്പും സർക്കാരും മൗനം തുടരുകയാണ്. ജില്ലയിൽ ദിനംതോറും വന്യജീവികളുടെ ആക്രമണവും കൃഷി നശിപ്പിക്കലും തുടർ കഥയാകുകയാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് കൃഷി ചെയ്യുന്നവർ കടക്കെണിയിലാണ്.

മലയോര ജില്ലയേ സർക്കാർ കണ്ടില്ല എന്ന് നടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ല കമ്മറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻ്റെ ബാബു വെമ്മേലി അദ്ധ്യഷത വഹിച്ചു. സണ്ണി ചെറുകര, സംസ്ഥാന നിർവാഹ സമിതി അംഗം അഡ്വ. മാത്യു ജോർജ് സംസ്ഥാന കൗൺസിൽ അംഗം, അനീഷ് തോമസ് കേരള ഡെമോക്രാറ്റിക് യൂത്ത് ഫോറം പത്തനംതിട്ട ജില്ല പ്രസിഡൻറ്, കേരള ഡെമോക്രാറ്റിക് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ പ്രസാദ് മാത്യു, ഷിജിമോൾ മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് എം. പി മാത്യു, സെക്രട്ടറി നിതിൻ കൃഷ്ണൻ, ജില്ല ട്രഷറർ റജി മല്ലപ്പള്ളി, സദാശിവൻ, പൊന്നമ്മ കൂനംമാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!