Input your search keywords and press Enter.

ശബരിമല ഹെൽപ്പ് ഡസ്ക്ക്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കുന്നതിനായി ആരംഭിച്ച യൂത്ത് കോൺഗ്രസ് ഹെൽഡസ്ക്കിന് പിന്തുണ അറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ഹെൽപ്പ് ഡസ്ക്ക് സന്ദർശിച്ച അദ്ദേഹം ഇത്തരം സേവന സന്നദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വ്യക്തമാക്കി. തുടർന്ന് ലഘുഭക്ഷണ വിതരണത്തിൻ്റെ ഭാഗമായ രമേശ് ചെന്നിത്തല ഹെൽപ്പ് ഡസ്ക്കിൽ എത്തിയ തീർത്ഥാടകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളായ വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, എ സുരേഷ് കുമാർ, രജനി പ്രദീപ്, വി.റ്റി അജോമോൻ, DTO തോമസ് മാത്യു, തട്ടയിൽ ഹരികുമാർ, തൗഫീക്ക് രാജൻ, ലിനു വർഗ്ഗീസ് മാളേത്ത്, മനു തയ്യിൽ, ലിനു മാത്യു മള്ളേത്ത്, അജ്മൽ അലി, ബിജു മലയിൽ, ഷാനി കണ്ണംങ്കര, ജോയമ്മ സൈമൺ, സുനിൽ യമുന, ജിബിൻ ചിറക്കടവിൽ, ജിനു ഓമല്ലൂർ, ഹെൽപ്പ് ഡസ്ക്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

തീർത്ഥാടകർക്ക് ആവശ്യമായ കൂടുതൽ സേവനങ്ങൾ നൽകാനുംമെഡിക്കൽ ക്യാമ്പ് ഉൾപ്പടെയുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് രമേശ് ചെന്നിത്തലയും, പി.ജെ കുര്യനും അറിയിച്ചു.

error: Content is protected !!