Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 13/12/2023)

 

അവലോകനയോഗം ( ഡിസംബര്‍ 14)

ശബരമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചു ഭക്തജനതിരക്ക് ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ( ഡിസംബര്‍ 14) രാവിലെ 10.15 നു കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

മനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി വിദ്യാധരപ്പണിക്കര്‍,എന്‍ കെ ശ്രീകുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, മെമ്പര്‍ സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ സെമിനാറും നടത്തി

നവകേരള സദസ്സിനോട് അനുബന്ധിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗവ.എല്‍.പി.എസ് പൊങ്ങലടിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജ് ഉദ്ഘാടനം ചെയ്തു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതി കുമാര്‍, വാര്‍ഡ് അംഗം എസ് ശ്രീവിദ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മാന്‍സി അലക്‌സ്, ഡോ ദീപ ഡി രാജ് എന്നിവര്‍ പങ്കെടുത്തു.

 

എയ്ഡ്സ് ബോധവല്‍ക്കരണ ക്യാരവന്‍ ക്യാമ്പയിന്‍

എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ ക്യാരവന്‍ ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ പുനര്‍ജ്ജനി, പി.എസ്.എസ്.എസ്, സാന്ത്വനം എന്നീ സുരക്ഷാ പ്രോജക്ടുകളുടെ നേതൃത്വത്തില്‍ അടൂര്‍, പന്തളം, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

ഡോ. എല്‍ അനിതകുമാരി (ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദിവ്യ റജി മുഹമ്മദ് (അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍), സുകുമാര്‍ (ഡി.എല്‍.ഒ), അനിതാഅനില്‍(റാന്നിപഞ്ചായത്ത്പ്രസിഡന്റ്), റോയ്ഫിലിപ്പ് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത്), ഫാദര്‍.തോമസ്പരിയാരത്ത് ( പുഷ്പഗിരി, തിരുവല്ല) എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദിനേശ് ബാബു(മാനേജര്‍), രാജീവ്കുമാര്‍ വി.ആര്‍(എം.ഇ.എ), പ്രവീണ്‍ രാജ്, ഡി.രമ്യ, കൃഷ്ണപ്രിയ, ഗോപാലകൃഷ്ണപിള്ള, രമാ ഷാജി, ബിസന്തോഷ് കുമാര്‍ , ലേഖാബാബു, നിസി സൂസന്‍,ആകര്‍ഷ് എന്നിവര്‍ സംസാരിച്ചു.

എയ്ഡ്‌സ് ദിനാചരണം

പത്തനംതിട്ട പുനര്‍ജ്ജനി സുരക്ഷാ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ലോകഎയ്ഡ്സ് ദിനാചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി നടത്തി. മുന്‍ എം.എല്‍.എ രാജുഎബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. അനില്‍ കുമാര്‍, പി.ആര്‍ രാജീവ്കുമാര്‍ , സജി, സന്ധ്യ,ക്രിസ്റ്റി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. റാന്നിഎസ്.സി.എച്ച്.എസ്.എസ് – എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ഫ്മാഷ് നടത്തി, ബോധവല്‍ക്കരണ ക്ലാസ്സ് റെഡ്റിബണ്‍ അണിയിക്കല്‍ എന്നിവയും നടത്തി.

സൗജന്യ തൊഴില്‍ പരിശീലനം

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18 നും 45 നും ഇടയില്‍. ക്ലാസുകള്‍ ഡിസംബര്‍ അവസാനവാരം ആരംഭിക്കും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ പരിശീലനം നല്‍കും. 50ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്കു സംവരണം ചെയ്തിട്ടുണ്ട്.താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9656043142,7994497989.

മത്സ്യക്കുഞ്ഞു വിതരണം

ഫിഷറീസ് കോംപ്ലക്‌സ് പന്നി വേലിച്ചിറയില്‍ വീട്ടുവളപ്പിലെ ടാങ്കുകളില്‍ വളര്‍ത്താന്‍ അനുയോജ്യമായ അനാബസ് മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിനു തയ്യാറായി. ( ഡിസംബര്‍ 14) മുതല്‍ കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ നിന്നും മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോണ്‍: 0468 2214589.

ഖാദി മേള ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ക്രിസ്മസ് പുതുവത്സര ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമസൗഭാഗ്യ അടൂര്‍ വിപണനശാലയില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക അധ്യക്ഷന്‍ ആയിരുന്നു. പ്രൊജക്റ്റ് ഓഫീസര്‍ എം. വി. മനോജ് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി. എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി ആറുവരെ നടക്കുന്ന മേളയില്‍ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം റിബേറ്റ് ലഭ്യമാണ്. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, അടൂര്‍ , റാന്നി ചേത്തോങ്കര എന്നീ വിപണന ശാലകളില്‍ വിപുലമായ വസ്ത്ര ശേഖരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

error: Content is protected !!