ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സർവീസ് ക്രമീകരണങ്ങള്‍ ചുവടെ.
പമ്പ
* പമ്പയില്‍ നിന്നു നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്.
* ചെയിന്‍ സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ബസ്സില്‍ തന്നെ ലഭിക്കും.
* ചെയിന്‍ സര്‍വീസുകളെല്ലാം ത്രിവേണി ജങ്ഷനില്‍ നിന്ന് മാത്രമാണ് സര്‍വീസ് നടത്തുക.
* പമ്പ ബസ് സ്റ്റേഷനില്‍ നിന്നു ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ സര്‍വീസ് നടത്തു.
* പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും.
* അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, ആവശ്യമുള്ള സ്ഥലങ്ങളിലേക്ക്, പ്രത്യേക ചാര്‍ട്ടേഡ് ബസ്സുകളും ലഭ്യമാണ്.
* ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ ലൈന്‍ ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിരിക്കും.
* പമ്പ – ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്ന് പമ്പ ബസ് സ്റ്റേഷനിലേക്ക് ഭക്തര്‍ക്കായി സൗജന്യ സര്‍വീസ് ഉണ്ടായിരിക്കും.
നിലയ്ക്കല്‍
* നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ഉണ്ടാവും.
* ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലിലെ ത്രിവേണി ജങ്ഷനില്‍ നിന്നു നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്കുള്ള റോഡ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
* മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ പ്രവേശനം ഇല്ല.
* പമ്പയിൽ നിന്നു ദീര്‍ഘദൂര ബസ്സുകള്‍ ലഭ്യമാണ്.
* പമ്പ ബസ് സ്റ്റേഷനില്‍ നിന്നും, ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാവും.
* അയ്യപ്പ ഭക്തര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ്സുകളും ലഭ്യമാണ്.
* ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ ലൈന്‍ ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിരിക്കും.