Input your search keywords and press Enter.

ജാഗ്രതാ നിര്‍ദേശം: 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും

 

കെഎസ്ഇബി ലിമിറ്റഡ് അടൂര്‍ സബ് സ്റ്റേഷനില്‍ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിര്‍മിച്ച 110 കെവി നിലവാരത്തിലുളള ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടൂര്‍ താലൂക്കിലെ പറക്കോട് ടിബി ജംഗ്ഷന്‍, അറുകാലിക്കല്‍ കിഴക്ക്, അറുകാലിക്കല്‍ പടിഞ്ഞാറ്, ഏഴംകുളം, നെടുമണ്‍, പറമ്പ് വയല്‍കാവ്, കൈതപറമ്പ്, കടിക, കിഴക്കുപുറം എന്നീ സ്ഥലങ്ങളില്‍ കൂടിയും പത്തനാപുരം താലൂക്കിലെ താഴത്തുവടക്ക്, മെതുകമേല്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയും കടന്ന് ഇളങ്ങമംഗലത്ത് സ്ഥിതിചെയ്യുന്ന സബ് സ്റ്റേഷനില്‍ എത്തിചേരുന്നു.

ഒരു സര്‍ക്യൂട്ട് നിലവില്‍ 66 കെവി ചാര്‍ജ് ചെയ്തു കിടക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന ടവറുകളിലെ രണ്ടു സര്‍ക്യൂട്ടുകളിലും ഡിസംബര്‍ 18 മുതല്‍ എപ്പോള്‍ വേണമെങ്കിലും 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും. എക്സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍ ആയതിനാല്‍ ചാര്‍ജുളള വൈദ്യുത ചാലക ലൈനുകള്‍ക്കു സമീപത്ത് പോകുന്നതും ഈ ടവറുകളുടെ മുകളില്‍ കയറുന്നതും അപകടകരമാണെന്നും ഈ മുന്നറിയിപ്പിനു എതിരായി പ്രവര്‍ത്തിക്കുന്നതു മൂലം ജീവനോ സ്വത്തിനോ ഉണ്ടാകുന്ന അപകടങ്ങള്‍ക്കോ ഹാനികള്‍ക്കോ കെഎസ് ഇ ബി ഉത്തരവാദിയല്ലയെന്നും കെഎസ് ഇബി പത്തനംതിട്ട ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!