Input your search keywords and press Enter.

ജിതേഷ്ജിയ്ക്ക് ‘സാന്ത്വനപ്രഭ’ പുരസ്‌കാരം സമ്മാനിച്ചു

 

മാവേലിക്കര സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ’ പുരസ്‌കാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ : പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ്  പുരസ്‌കാരം.സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്   പ്രസിഡന്റ് അഡ്വ : കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളശ്രീ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിശിഷ്ടാതിഥിയായിരുന്നു.

മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ. വി. ശ്രീകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, സിനിമാ -സീരിയൽ താരം അമൽരാജ് ദേവ്, മുരളീധരൻ തഴക്കര, പ്രഫ. വി.ഐ. ജോൺസൻ, ശ്രീനാഥ്, അബി ഹരിപ്പാട്, കെ.ജി. മുകുന്ദൻ, ബിനു തങ്കച്ചൻ, സാന്ത്വനം സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, ട്രഷറർ സുരേഷ് തോട്ടത്തിൽ, പ്രോഗ്രാം ജനറൽ കൺവീനർ രാധാകൃഷ്ണൻ സുദർശനം. രവി മാമ്പറ, രാജീവ് വൈശാഖ്, ആർ. ശശിധരക്കുറുപ്പ്, മധു കുമാർ, വിമല ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്കാരജേതാവ് ഡോ : പുനലൂർ സോമരാജന് ചടങ്ങിൽ പൗരസ്വീകരണം നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. എസ്. അഭിലാഷ്, അനന്തകൃഷ്ണ ഭാഗവതർ, സുശീലൻ എം.വി. മുക്കോല തെക്കേതിൽ, സുകുമാരൻ പടീറ്റേക്കര, ഭരണിക്കാവ് അജയകുമാർ, സോണി തോമസ് പൊന്നാലയത്ത്, ആർ. ഭാസ്‌കരൻ, മായ വാസുദേവൻ, സുദീപ് ചാങ്ങയിൽ വടക്കതിൽ, എം. ജി. മനോജ്, ബാലചന്ദ്രൻ മാവേലിക്കര, ശ്രിജിത് ജി. വരേണിക്കൽ, ഡോ. മഹിമ ഭാരതി, ഡോ. അനുപമ എസ്. പിള്ള, ഇന്ദു ഭാവന, കലാമണ്ഡലം വീണ വിഷ്ണു. അമല കൃഷ്‌ണൻ, കെ. ആർ ദുർഗ, ഡോ. നിറോഷ എൽസ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിനിമ ഗാന നിരൂപകൻ ടി.എം. സുരേഷ് കുമാർ അവതരിപ്പിച്ച ചലച്ചിത്ര ഗാനാസ്വാദന സദസ്സ് ഓർമ്മച്ചെപ്പ്, ജിതേഷ്ജിയുടെ ‘വരവേഗവിസ്മയം’ എന്നിവ ചടങ്ങിനു വ്യത്യസ്‌തത പകർന്നു.

error: Content is protected !!