Input your search keywords and press Enter.

നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല )

നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല )

നവകേരളസദസ്: വാര്‍ത്താ സമ്മേളനം ( ഡിസംബര്‍ 15)
നവകേരളസദസിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന പത്രസമ്മേളനം (15) ഉച്ച കഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

നവകേരളസദസ് :പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി സംവദിക്കുന്നത്
ജില്ലയിലെ 200 വിശിഷ്ടവ്യക്തികളുമായി

പ്രത്യേക വാര്‍ത്താ സമ്മേളനം 17 നു രാവിലെ 10:30 ന്

നവകേരളസദസിന്റെ ഭാഗമായി 17 ന് രാവിനെ ഒന്‍പതിന് പത്തനംതിട്ട മാക്കംകുന്ന് സെന്റ് സ്റ്റീഫന്‍സ്ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 200 വിശിഷ്ടവ്യക്തികളുമായി സംവദിക്കും. ഇവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ശേഷം പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമില്‍ രാവിലെ 10:30 ന് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം നടക്കും.

 

റോക്‌സ് ഓണ്‍ റോഡ് പ്രചാരണം (ഡിസംബര്‍ 15)

ജില്ലയില്‍ ഡിസംബര്‍ 16ന് ആരംഭിക്കുന്ന നവകേരളസദസ്സിന്റെ പ്രചരണത്തിനായി സഞ്ചരിക്കുന്ന കലാവിരുന്നായ റോക്‌സ് ഓണ്‍ റോഡ് (15) ജില്ലയില്‍ പ്രചരണം ആരംഭിക്കും. തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു സമീപം  വൈകുന്നേരം 6:30 ന് പ്രചരണം നടത്തും. (16) രാവിലെ 11:30 നു റാന്നി, 2:30 നഗരസഭ ടൗണ്‍ ഹാളിനു മുന്‍വശം, 4:30 കോന്നി, 6:30 അടൂര്‍ എന്നിങ്ങനെ പ്രചരണം നടത്തും. വിവിധ ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയരായ രാജേഷ് കലാഭവന്‍, നവീന്‍ പാലക്കാട്, രാഹുല്‍ മോഹന്‍ എന്നിവര്‍ സംഗീത പരിപാടിയാണ് പ്രധാന ആകര്‍ഷണം. സര്‍ക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണവാഹനം എത്തുന്നത്.

വിളംബര ഘോഷയാത്ര നടത്തി

അടൂരിലെ നവകേരളസദസ്സിനോടനുബന്ധിച്ചു പന്തളം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്ക് കെ.പി റോഡിന് അരികിലുള്ള വൈദ്യന്‍സ് ഗ്രൗണ്ടിലാണ് നവകേരള സദസിനുള്ള വേദിയൊരുക്കുന്നത്. പതിനായിരത്തിലധികം ആളുകള്‍ക്ക് ഇരുന്ന് നവകേരളസദസ് വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മുത്തുകുടകളും സാന്റാക്ലോസും അണിനിരന്ന ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 4008/23)

 

നവകേരള സദസ്: പ്രഭാത നടത്തം സംഘടിപ്പിച്ചു

കോന്നി കെഎസ്ആര്‍ടിസി മൈതാനിയില്‍ ഡിസംബര്‍ 17ന് വൈകിട്ട് നാലിനു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഭാതനടത്തം സംഘടിപ്പിച്ചു.

രാവിലെ ഏഴിന് പറക്കുടി മുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നടത്തം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രമോദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എസ്. സുജ, സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയ്യര്‍പേഴ്സണ്‍ ശ്രീലജ അനില്‍, സിഡിഎസ് അധ്യക്ഷ ഗ്രേസി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രഭാത നടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

നവകേരള സദസ്സ് : സാംസ്‌കാരിക പരിപാടികളോടെ കോന്നി ഒരുങ്ങി

കോന്നി നിയോജകമണ്ഡലത്തില്‍ ആവേശത്തിര ഉയര്‍ത്തിയാണ് നവകേരള സദസുമയി ബന്ധപ്പെട്ട കലാ കായിക, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയത്. ഡിസംബര്‍ 17ന് വൈകിട്ട് നാലിന് കോന്നി കെഎസ്ആര്‍ടിസി മൈതാനത്തില്‍ വച്ചാണ് കോന്നി നിയോജകമണ്ഡലത്തിലെ നവകേരളസദസ് നടക്കുന്നത്. എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ തമ്മില്‍ അരുവാപ്പുലത്ത് നടന്ന വനിതാ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും മൈലപ്രയില്‍ കേരള പൊലീസും കെഎസ്ഇബിയും തമ്മില്‍ നടന്ന പ്രദര്‍ശന വോളിബോള്‍ മത്സരവും കാണികളെ ആവേശത്തിലാഴ്ത്തി. അടവിയില്‍ നടന്ന കുട്ടവഞ്ചികളുടെ പ്രദര്‍ശന ജലയാത്രയും തുഴച്ചില്‍ മത്സരവും കാണാന്‍ കല്ലാറിന്റെ ഇരു കരകളിലുമായി ജനസാഗരം ഒഴുകിയെത്തി. വള്ളിക്കോട് നടന്ന കവിയരങ്ങ് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളും പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി. സീതത്തോട് നടന്ന പ്രഭാത നടത്തത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സദസ്സിനു മുന്നോടിയായി കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിലും വന്‍ ജനാവലി പങ്കെടുത്തിരുന്നു.

നവകേരള സദസ്സ്: തിരുവല്ലയില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ നിവേദനം സ്വീകരിച്ചു തുടങ്ങും

നവകേരള സദസിന്റെ ജില്ലയിലെ ആദ്യ വേദിയായ തിരുവല്ലയില്‍ ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 2.30 മുതല്‍ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സദസ് സംഘടിപ്പിക്കുന്നത്. നിവേദനം സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. സംശയങ്ങള്‍ പരിഹരിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കും. നിവേദനത്തിനൊപ്പം ഫോണ്‍നമ്പര്‍, മേല്‍വിലാസം, പിന്‍കോഡ് എന്നിവ രേഖപെടുത്തണം. കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന രസീത് കൈവശം സൂക്ഷിക്കണം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവായവ എന്നിങ്ങനെ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചികിത്സ സഹായത്തിനു ഡോക്ടറുടെ കുറിപ്പടിയും നിവേദനത്തിനൊപ്പം സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ നിവേദനം നല്‍കാന്‍ നേരിട്ട് എത്തേണ്ട. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറില്‍ എത്തി നിവേദനം നല്‍കി രസീത് കൈപ്പറ്റിയാല്‍ മതിയാകും.

നിവേദനം സ്വീകരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സദസ്സ് നടക്കുന്ന വേദിയില്‍ ആവശ്യത്തിന് ശുചിമുറികള്‍, കുടിവെള്ളം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

നവകേരളസദസ്: അടൂരില്‍ തിരുവാതിര മുതല്‍ ടൂവീലര്‍ ജാഥ വരെ

അടൂര്‍ മണ്ഡലത്തില്‍ നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം വിവിധ പഞ്ചായത്തുകളില്‍ സെമിനാര്‍, കവിയരങ്ങ്, കോല്‍കളിമത്സരം , ഫിലിംഫെസ്റ്റിവല്‍, ചിത്രരചനാക്യാമ്പ്, കവിയരങ്ങ്, നാടന്‍പാട്ട്, പ്രഭാഷണം , കാര്‍ഷിക പ്രദര്‍ശനം, വോളിബോള്‍, മെഗാതിരുവാതിര, മനുഷ്യഭൂപടനിര്‍മാണം എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ന് (15) ടൂവീലര്‍ ജാഥയും സംഘടിപ്പിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ ദിവസവും സംഘാടകസമിതിയോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.

നവകേരളസദസ്: കോന്നിയില്‍ കുട്ടവഞ്ചി സവാരി മുതല്‍ കവിയരങ്ങ് വരെ

കോന്നി നിയോജകമണ്ഡലത്തില്‍ ആവേശത്തിര ഉയര്‍ത്തിയാണ് നവകേരള സദസുമയി ബന്ധപ്പെട്ട കലാ കായിക, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയത്. എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ തമ്മില്‍ നടന്ന വനിതാ ഫുട്ബോള്‍ പ്രദര്‍ശന മത്സരം, കേരള പൊലീസും കെഎസ്ഇബിയും തമ്മില്‍ നടന്ന പ്രദര്‍ശന വോളിബോള്‍ മത്സരം , അടവിയില്‍ നടന്ന കുട്ടവഞ്ചികളുടെ പ്രദര്‍ശന ജലയാത്ര, തുഴച്ചില്‍ മത്സരം , പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത കവിയരങ്ങ് , മെഡിക്കല്‍ ക്യാമ്പുകള്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ് എന്നിങ്ങനെ പരിപാടികള്‍ ഗംഭീരമായി.

നവകേരളസദസ്: മെഗാതിരുവാതിരയും കോല്‍ക്കളിയുമായി തിരുവല്ല

തിരുവല്ല മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ സന്ദേശമറിയിച്ച് മെഗാ തിരുവാതിരയും കോല്‍ക്കളിയും വിളംബര ജാഥയുമാണ് സംഘടിപ്പിച്ചത് . കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തിരുവല്ല എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന മെഗാ തിരുവാതിരയില്‍ രണ്ടായിരം വനിതകളാണ് അണിനിരന്നത്. നവകേരള സദസിന്റെ വിളംബര റാലിയില്‍ നിരണം 11-ാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോല്‍കളിയും നടത്തി.

error: Content is protected !!