കോന്നിയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ അധികാരികള്‍ ഇല്ലാതായതോടെ വാഹനാപകടം തുടരുന്നു . ഇന്നലെ പൂവന്‍പാറയില്‍ കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു . അതിനു സമീപം തന്നെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി . ഇന്ന് എലിയറക്കല്‍ ഭാഗത്ത് മിനി ലോറി സ്കൂട്ടറില്‍ ഇടിച്ചു . കഴിഞ്ഞ ദിവസം ഇളകൊള്ളൂരില്‍ കാര്‍ മറിഞ്ഞു . ഇന്ന് കുമ്പഴ പാലത്തില്‍ നിന്നും കാര്‍ അച്ചന്‍ കോവില്‍ നദിയില്‍ വീണു . വകയാറില്‍ കാര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിട്ട് ഒരു മാസം . കൂടലിലും കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചിട്ടു രണ്ടു മാസം .
അമിത വേഗത നിയന്ത്രിയ്ക്കാന്‍ യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥ ആണ് . കെ എസ് ടി പി റോഡ് പണികള്‍ തീര്‍ന്നതോടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ കുതിക്കുന്നു . ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷാ രീതികള്‍ പാലിക്കുന്നില്ല . കാറുകള്‍ ആണ് കോന്നിയില്‍ ഗതാഗത നിയമം തെറ്റിച്ചു പായുന്നത് . ലൈസന്‍സ് ലഭിക്കാന്‍ വേണ്ടി ഡ്രൈവിംഗ് പഠിച്ചവര്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇടവും വലവും വളവും നോക്കാതെ അമിത വേഗതയില്‍ പായുന്നു . പോലീസും ആര്‍ റ്റി ഒ വകുപ്പും ഇവര്‍ക്ക് കടിഞ്ഞാന്‍ ഇടണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .