Input your search keywords and press Enter.

ശബരിമലതന്ത്രി കണ്ഠര് മഹേഷ് മോഹനര് തീർത്ഥാടകരോട്

 

ശബരിമലയെ സംബന്ധിച്ച് ഒന്നേയുള്ളൂ കൃത്യമായിട്ട് വ്രതം നോറ്റ് ദർശനത്തിന് വരണം എന്നതാണ് ഭക്തരോട് പറയാനുള്ളത്. ഈ ക്ഷേത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ഇതുതന്നെയാണ്. എത്രത്തോളം നിഷ്ഠയോടെ വ്രതം അനുഷ്ഠിക്കുന്നോ അത്രത്തോളം ദർശനം മഹത്തരമാകുന്നു.

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 100 ശതമാനവും ഒഴിവാക്കേണ്ടതാണ്, ഇനി അഥവാ കൊണ്ടുവരുകയാണെങ്കിൽ ഭഗവാന്റെ പൂങ്കാവനത്തിൽ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോകേണ്ടതാണെന്നാണ് ഒരു അഭ്യർത്ഥന. പനിനീര് പോലുള്ള സാധനങ്ങൾ ഇവിടെ ഉപയോഗിക്കാറില്ല അതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് 30ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും പതിവുപോലെ ദിവസ പൂജകൾ ഒന്നും ഉണ്ടാവില്ല. നടയടച്ച് അടുത്തദിവസം മുതൽ നിത്യ പൂജ മാത്രമായിരിക്കും രാവിലത്തെ ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ 12 വരെ ആ ഒരു ക്രമത്തിൽ പോകും. 13-ന്നാം തീയതിയോടു കൂടിയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ തുടങ്ങുന്നത്. 13ന് വൈകിട്ടും 14നും ശുദ്ധിക്രിയകളും, ബിംബ ശുദ്ധി ക്രിയകളും നടക്കും. അതിനുശേഷം 15ന് വെളുപ്പിന് 2 മണി 46 മിനിറ്റിലാണ് സംക്രമ മുഹൂർത്തം, ആ സമയത്ത് വിശേഷൽ നെയ്യഭിഷേകം ഉണ്ടായിരിക്കും. അതിനു കുറച്ചു മുന്നേ നട തുറന്ന് നെയ്യഭിഷേകം നടത്തി ബാക്കി ചടങ്ങുകൾ നടത്തും. അന്ന് രാത്രിയിലാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും, മകരവിളക്കും, മകര ജ്യോതി ദർശനവും എല്ലാം ഉണ്ടാകുന്നത് പിന്നീട് ഉത്സവം ആരംഭിക്കുകയായി. 21ന് പന്തളംരാജാവിന്റെ ദർശനത്തോടെ നടയടച്ച് സമാപിക്കും. നാളെ അഞ്ചുമണി മുതൽ നടതുറന്ന് എല്ലാവർക്കും ദർശനം ഉണ്ടാകുന്നതാണ്.

error: Content is protected !!