വിദേശകാര്യ മന്ത്രി ശ്രീ എസ് ജയ്ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’നടത്തുന്നത്.