Input your search keywords and press Enter.

ശബരിമലയെ ദേശീയ തീർത്ഥാടനമാക്കാൻ പ്രധാനമന്ത്രി ഇടപെടണം

 

ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ തിരക്കിനിടയിൽ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്
ശബരിമലയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതികളായ നിർദ്ദിഷ്ട ശബരി റെയിൽവേ,ശബരിമല വിമാനത്താവളം എന്നിവയുടെ ശോഭ കുറയ്ക്കാനെ ഉപകരിക്കുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ
(ഹിൽഡെഫ് )ജനറൽ സെക്രട്ടറി അജി ബി. റാന്നി കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനും മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിന്ഉതങ്ങുന്നതുംമായ ശബരി പാത എന്ന സ്വപ്‌ന പദ്ധതി മലയോര നിവാസികളുടെ നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്. അങ്കമാലിമുതല്‍ എരുമേലിവരെ 14 സ്റ്റേഷനുള്ള പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടലുകളാല്‍ മുന്നോട്ട് പോകുന്നുണ്ട്.

ഓരോ വർഷവും മുന്‍വര്‍ഷങ്ങളേക്കാളേറെ തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്കൊണ്ട് തന്നെ സർക്കാരിന്റെ അതീവ ശ്രദ്ധ ഉണ്ടായേ തീരൂ .ശബരിമലയെ മുൻനിർത്തിചില കോണിൽ നിന്നും മുള്ള ഒളിയമ്പുകള്‍ ഭാവിയിൽ ശബരി പാതയെയോ വരാനിരിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനേയോ ബാധിക്കാനുള്ള സാധ്യതതകള്‍ തള്ളിക്കളയാനാകില്ല.

രണ്ടു പദ്ധതികളും ശബരിമലയുടെ പേരിൽ തന്നെ ആയതും പദ്ധതികളുടെ പേരിന്റെ തുടക്കം തന്നെ ശബരി റെയിൽവേ, ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്എന്നതുംമാണ് . ശബരിമലയെ ഈഴ്ത്തി കാണിക്കുന്നവർ ഈ യാഥാർത്ഥ്യം മറക്കരുത്.

രണ്ടു പദ്ധതിയോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെവികസന പദ്ധതികളുടെ ചർച്ചയിലും തയ്യാറെടുപ്പിലുംമാണ് രാജ്യത്തിനകത്തും പുറത്തും ഉള്ള സംരംഭകർ. ഇവരെ ബാധിക്കുന്ന ഒരു പ്രവർത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലയെന്ന് മാത്രമല്ല കേന്ദ്ര -സംസ്ഥാന സർക്കാരിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഒരു വിധത്തിലുള്ള പിന്തുണയും വിവാദം സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകാൻ പാടില്ല.

വിവാദം സൃഷ്ടിക്കുന്നവർ വികസന വിരോധികളും കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തന്മാരെയും മലയോര നിവാസികളെയും ശത്രുപക്ഷത്ത് കാണുന്നവരാണ്.അയ്യപ്പഭക്തന്മാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും മലയോരത്തിന്റെ സമഗ്ര വികസനത്തിനും ഉതകുന്ന പദ്ധതികൾ ആയതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും മറ്റിതര സംഘടനകളും വ്യക്തികളും ഈ രണ്ടു പദ്ധതികൾ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.ഇതിനെയാണ് ചില തൽപരകക്ഷികൾ പിറകിൽ നിന്ന്കുത്തുന്നത്. ഇവരെ അയ്യപ്പന്മാരും മലയോര നിവാസികളും ഒറ്റപ്പെടുത്തും എന്നതിന് തർക്കമില്ല.

രണ്ടു പദ്ധതികളും രാജ്യത്തിന്റെയും ലോകത്തിന്റെയും പദ്ധതി ആയിട്ട് തന്നെ കാണണം ഓരോ വർഷവും നമ്മുടെ ശബരിമലപെരുമ കടൽ കടന്നു പോകുകയാണ്.നിർദ്ദിഷ്ട ശബരി റെയിൽവേ പദ്ധതിയും വിമാനത്താവള പദ്ധതിയുംയാഥാർത്ഥ്യമാകുന്നതോടുകൂടി ശബരിമല മാത്രമല്ല ആഗോള തീർത്ഥാടന ഭൂപടത്തിൽ ഇടം നേടുക.

തീർത്ഥാടന കേന്ദ്രങ്ങളായ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ, ഭരണങ്ങാനം അർഫോൺസാമ്മയുടെ കബറിടം, മതമൈത്രിയുടെ ഈറ്റില്ലമായഎരുമേലി വാവരുപള്ളി,ഇരവിപേരൂർ ശ്രീകുമാരദേവന്റെ ജന്മസ്ഥലം, മഞ്ഞനിക്കര പള്ളി, പരുമലപള്ളി തുടങ്ങിയവയും വിവിധ കൺവെൻഷനുകളായ മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം, കുമ്പനാട് പെന്തക്കോസ്ത് കൺവെൻഷൻ, ഓർത്തഡോക്സ് കൺവെൻഷൻ എന്നിവിടങ്ങളിലേക്കും ഉള്ള യാത്രാസൗകര്യം വർദ്ധിക്കും.

മൂന്നാർ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, മലങ്കര ടൂറിസം ഹബ്, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, കുട്ടിക്കാനം, പഞ്ചാലിമേട്, തേക്കടി, ഗവി, അടവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തും .

ശബരി റെയിൽവേ പദ്ധതി എരുമേലിയിൽ അവസാനിക്കാതെ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ,അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്തർദേശിയ ആഴക്കടൽ തുറമുഖ പദ്ധതിയുംമായി ബന്ധിക്കാൻ കഴിഞ്ഞാൽ മലയോരത്തിന്റെ വികസനം സ്വപ്ന തുല്യമാകുമെന്ന് അജി പറഞ്ഞു.

അങ്ങനെയെങ്കിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്‌പൈസെസ് പാർക്കിനെയും കോതമംഗലം- നെല്ലിക്കുഴിയിലെ ഫർണീച്ചർ ക്ലസ്റ്ററിനെയും മുവാറ്റുപുഴ-നെല്ലാടിലെ കിൻഫ്രാ ഫുഡ്‌ പാർക്കിനെയും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായകരമാകും. മേഖലയിൽ നിന്ന് ദിനംപ്രതി 850 ട്രക്ക് ഉത്പന്നങ്ങൾ ദേശിയ- അന്തർദേശിയ മാർക്കറ്റുകളിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നതായി വ്യവസായ- വാണിജ്യ സംഘടനകളുടെ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

കിഴക്കൻ മേഖലയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളായ ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ, തുടങ്ങിയവ ദേശിയ-അന്തർദേശിയ വിപണികളിൽ എത്തിക്കാൻ ശബരി റെയിൽവേ ഒരു കാരണമാകും.
അതുകൊണ്ടുതന്നെ പദ്ധതി പൂർത്തീകരണത്തിനായി ഒരുമിച്ച് നിൽക്കുവാൻ എല്ലാരും തയ്യാറാക്കണം.

ശബരിമലയെ മുൻനിർത്തി കേരളത്തിൽ വൻ വികസന പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുൻകൈയെടുക്കണം. ഇതിനു മുന്നോടിയായി ഹിൽഡെഫ് മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണൻ മത -സാമുദായിക മേൽ അധ്യക്ഷന്മാർ എന്നിവരെ കണ്ട് പിന്തുണ അഭ്യർത്ഥിക്കുമെന്നും അജി ബി. റാന്നി പറഞ്ഞു.

error: Content is protected !!