Input your search keywords and press Enter.

ആവേശകൊടുമുടിയില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം

 

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തില്‍ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, പവര്‍ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങള്‍ക്കാണ് ജില്ല ആതിഥ്യമരുളിയത്.

കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യാണ് സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്തത്

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം : സംസ്ഥാന സ്‌കൂള്‍ കായികോത്സവം ആണ് . കേരളത്തിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന വലിയ കായികോത്സവം. ഇത് സര്‍ക്കാര്‍ വലിയ രീതിയില്‍ പരിഗണിക്കുന്നില്ല എന്ന് കായിക താരങ്ങള്‍ പറയുന്നു . ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും അറിയപ്പെടാത്തതിന് കാരണം ഒന്നേ ഉള്ളൂ . കായിക താരങ്ങളെ പരിഗണിക്കുന്നില്ല എന്ന് മാത്രം.അവര്‍ക്ക് അര്‍ഹമായ പരിശീലനം ഇല്ല . വിദേശ രാജ്യങ്ങളില്‍ കായിക താരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ഉണ്ട് .അഭിപ്രായം ശ്രദ്ധിക്കുക

error: Content is protected !!