Input your search keywords and press Enter.

കോന്നിയിലും തണുപ്പ് കൂടുന്നു : കാലാവസ്ഥാ വ്യതിയാനം

 

ഡിസംബര്‍ മാസം ഇക്കുറി തണുപ്പ് ഇല്ലായിരുന്നു. എന്നാല്‍ ജനുവരി പത്തു മുതല്‍ തണുപ്പ് തുടങ്ങി .മകരത്തില്‍ മഞ്ഞു പെയ്യും എന്ന് പഴമയുടെ വാക്ക് ഉണ്ട് . വെളുപ്പിനെ കടുത്ത തണുപ്പും പകല്‍ കടുത്ത ചൂടും തുടങ്ങിയതോടെ വേനല്‍ക്കാല രോഗങ്ങള്‍ ഉടലെടുത്തു .

ജലാശയങ്ങള്‍ വറ്റിത്തുടങ്ങി . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനം മുതല്‍ കല്ലേലി  വരെയുള്ള കാട്ടരുവികള്‍ വറ്റിതുടങ്ങി . ഇക്കുറി കടുത്ത ജലക്ഷാമം നേരിടും എന്നാണ് പഴമക്കാര്‍ പറയുന്നത് . നദീതീര സംസ്കാരം കുറഞ്ഞു . ആധുനിക രീതിയില്‍ ആണ് ജനതയുടെ നീക്കം . ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു . കൃഷി നിലച്ചതോടെ വയലുകള്‍ തരിശു ഭൂമിയായി .ജലം ഉള്‍വലിഞ്ഞു . ജലത്തിന്‍റെ കണികകള്‍ ഇല്ലാതാകുന്നതോടെ കണികകള്‍ ഭൌമ അന്തരീക്ഷത്തില്‍ സൂര്യ പ്രകാശം വരെ നിലനില്‍ക്കും .അപ്പോള്‍ തണുപ്പിന്‍റെ കാഠിന്യം കൂടും . വരും നാളുകളില്‍ കോന്നിയടക്കമുള്ള സ്ഥലങ്ങളില്‍ ഈര്‍പ്പത്തിന്‍റെ സാന്നിധ്യം ഇല്ലാതെയാകും . കാര്‍ഷിക വിളകളില്‍ കുറവ് വരും .

ജലജന്യ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും സാധ്യത ഉണ്ട് . വളരെയേറെ ശ്രദ്ധിക്കണം . ചുണ്ട് വിണ്ടു കീറല്‍ ,കയ്യിലെ തൊലി പൊളിയല്‍ ,കാലു വിണ്ടു കീറല്‍ എന്നിവ ഉണ്ടാകും . ധാരാളം വെള്ളം കുടിക്കണം . കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം . ത്വക്ക് ചുരുങ്ങും . വരും കാലങ്ങളില്‍ വലിയ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും .ശ്രദ്ധിക്കുക

error: Content is protected !!