കൊച്ചി: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ കഴിഞ്ഞതായി 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ്, സ്മോള്‍ ക്യാപുകളിലാണെന്നും ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കോട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടെ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായതാണ് 2005-ല്‍ ആരംഭിച്ച യുടിഐ വാല്യു ഫണ്ട്.