Input your search keywords and press Enter.

ചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില്‍ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

 

ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി.

ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13നാണു ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽആർഎയാണിത്.ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എൽആർഎയിൽ നിന്നു ലഭ്യമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ ഗുണപ്രദമാകും എൽആർഎയുടെ കണ്ടെത്തലുകൾ.

error: Content is protected !!