കോന്നി എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർഴ്സുമായി സഹകരിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളേജിൽ ദേശീയ സെമിനാർ നടത്തും.
ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെയും കോടതിയുടെയും പങ്ക് എന്നതാണ് വിഷയം. തിങ്കൾ രാവിലെ 10ന് കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. എസ്. എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അധ്യക്ഷനായിരിക്കും.
എം. ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, സ്കൂൾ ഓഫ് ഗാന്ധിയൻ തൊട്സ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ ഡോ. ബിജു ലക്ഷ്മണൻ എന്നിവർ മുഖ്യ പ്രസംഗങ്ങൾ നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, അഡ്വ. സീനാ. എസ്. നായർ, സബ് ജഡ്ജ് സി. ആർ. രാജശ്രീ, മാധ്യമ പ്രവർത്തകൻ സജിത്ത് പരമേശ്വരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കും