തൊഴില്‍ അവസരങ്ങള്‍ ( 25/01/2024 )
ഹൗസ് കീപ്പർ, കുക്ക് ഒഴിവ്
മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി.
ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.
ദന്തൽ സർജൻ ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിലെ ദന്തൽ സർജൻ തസ്തികയിൽ ഹോണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 30ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം
കുക്ക് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നടത്തപ്പെടുന്ന കിച്ചണിലേക്ക് മെയിൻ കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. മെയിൻ കുക്കിന് 12 വർഷത്തെയും അസിസ്റ്റന്റ് കുക്കിന് 10 വർഷത്തെയും പ്രവൃത്തി പരിചയം സമാനമേഖലയിൽ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
വാച്ച്മാൻ അഭിമുഖം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാച്ച്മാൻ തസ്തികയിൽ ഒരു താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള അപേക്ഷകർക്ക് ഫെബ്രുവരി അഞ്ചിനു രാവിലെ 10.30 നു സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
വാക്ക് ഇൻ ഇന്റർവ്യൂ 31ന്
സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ് യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
ഓങ്കോളജിസ്റ്റ് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
DM/DNB in Medical Oncology യും Permanent Registration Under Kerala State Medical Council (TCMC)/Council for Modern Medicine ഉം ഉള്ളവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000
ടെയ്ലർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്നശേഷിക്കാർക്കായാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. Degree or Diploma in Prosthetic and Orthotic Engineering ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.
കരാർ നിയമനം
കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബി.ടെക് ഉം എം.ടെക് ഉം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 27 ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾ കോളജിൽ ജോയിൻ ചെയ്യാൻ വരുന്ന സമയത്തു എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള അപേക്ഷാർഥികൾ മുൻകൂട്ടി പേരു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2560333, 9447341312.