കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന്
മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിലെ 16ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുവിനെയും, അയ്യൻകാളിയെയും പോലുള്ള കേരളത്തിലെ സമൂഹ്യ പരിഷ്കർത്താക്കൾ വിജ്ഞാനത്തിന്‍റെ വിതരണരീതിയുടെ നീതിക്കുവേണ്ടി ആണ് പരിശ്രമിച്ചത്. രാജഭരണ കാലത്ത് സ്ഥാപിച്ചതാണ് നാടിന്‍റെ അഭിമാനമായ കോളജുകൾ പലതും. പിന്നെ മിഷണറിമാർ സ്ഥാപിച്ചതും. ഇത്തരത്തിൽ മഹത്തായ അക്കാദമിക പാരമ്പര്യമുള്ള കോളജുകളെ എങ്ങിനെയൊക്കെ നശിപ്പിക്കാമെന്നാണ് രാഷ്ട്രീയക്കാർ കാണിച്ചുതരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാജാസ് കോളജിന്‍റെ ഇപ്പോഴത്തെ അവസ്ഥ. വ്യാജരേഖ ചമക്കലും, കോപ്പിയടിക്ക് അവസരമൊരുക്കലും, പഠനത്തെക്കാൾ കൂടുതൽ സമരത്തെ പ്രോത്സാഹിപ്പിക്കലുമാണ് രാഷ്ട്രീയക്കാരുടെ സംഭാവന. സത്യം പറയാത്ത ചരിത്രകാരന്മാർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് ഇവിടെ ക്ഷേത്രങ്ങളിലെ മറ്റ് ഹിന്ദുജനവിഭാഗങ്ങൾക്ക് പ്രദവശനം ഇല്ലാതിരുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. അയോധ്യയിലേക്കുളള ശ്രീരാമചന്ദ്രന്‍റെ തിരിച്ചുവരവിനെ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കുമ്പോൾ കേരളത്തിലിരുന്ന് തിമിരം ബാധിച്ച ചില ആളുകൾ ഇതൊന്നും വേണ്ട എന്നാണ് പറയുന്നത്. പ്രകൃതി ശക്തിയുടെ നിയോഗം കൂടിയാണ് അയോധ്യയിൽ ഇപ്പോഴുണ്ടായ ശ്രീരാമദേവനെ പ്രതിഷ്ഠ. റൗഡികൾ പൂർവകാലം വിളിച്ചു പറയുന്നതുപോലെയാണ് ഇത് കേരളമാണ് എന്ന് ഇവിടെ ചിലർ ഇടക്കിടക്ക് പറയുന്നത്. ഇങ്ങനെ പറയുമ്പോൾ ഇവിടെ വർധിച്ച തോതിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതും, മദ്യപാനം വർദ്ധിക്കുന്നതും, സ്ത്രീകൾക്കെതിരായ പീഡനം വർദ്ധിക്കുന്നതും കൂടിയാണ് വിളിച്ചു പറയുന്നത്. ആദ്ധ്യാത്മിക രാമായണത്തിന്‍റെയും രാമായണ മാസാചരണത്തിന്‍റെയും നാടാണ് ഇതെന്ന് കൂടി ഇങ്ങനെ പറയുന്നവർ ഓർക്കണം.
വിശ്വാസമില്ലാത്തവർ എന്തിനാണ് ക്ഷേത്രങ്ങളിൽ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ കോടതിയുടെ ഇടപെടൽ മൗലികാവശങ്ങളുടെ തന്നെ ലംഘമായേ കാണാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ സംസ്കാരത്തിനെതിരെ ആർക്കും എന്തും പറയാമെന്ന ധാരണ ആർക്കും വേണ്ട. അങ്ങിനെയുള്ളവർ നിയന്ത്രിച്ചില്ലെങ്കിൽ നിയന്ത്രിക്കേണ്ടി വരും. ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റായ പ്രവണതകൾക്കെതിരെ പ്രവർത്തിച്ചവരാണ് ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും ചട്ടമ്പിസ്വാമികളും ശ്രീ നാരായണ ഗുരുദേവനും, അയ്യൻകാളിയുമെല്ലാം. മാപ്പർഹിക്കാത്ത തെറ്റാണ് ശങ്കാര ശങ്കരാചാര്യരോട് മലയാളികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാലൻ ആയിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന് നാടുവിട്ടു പോകേണ്ടിവന്നു.
നമുക്ക് ജാതിഭേദം ഇല്ലെന്ന് കേരളത്തിൽ ആദ്യം പറഞ്ഞത് ശങ്കരാചാര്യരാണ്. യോഗത്തിൽ അഞ്ചുകുഴി പഞ്ച തീർത്ത പരാശക്തി ദേവസ്ഥാനം രക്ഷാധികാരി ഡോക്ടർ ജി. ജയചന്ദ്ര രാജ് അധ്യക്ഷത വഹിച്ചു. സ്വാമിനി വിദ്യാനന്ദപുരി മാതാ അനുഗ്രഹ പ്രഭാഷണം നടത്തി. കോന്നി ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.ഗോപിനാഥൻനായർ സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച
വൈകുന്നേരം സമ്മേളനം മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി.ശശികല ടീച്ചർ പ്രഭാഷണം നടത്തും