Input your search keywords and press Enter.

കേരളത്തിലെ ഉത്സവകാലത്തിന് ആര്‍പ്പു വിളി ഉയര്‍ന്നു

 

ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. ഭൂമിയില്‍ ആദ്യം ഉണ്ടായത് ജലം ആണ് .പിന്നീട് സസ്യങ്ങള്‍ ,പിന്നീട് പക്ഷി മൃഗാധികള്‍ ഏറ്റവും ഒടുവില്‍ മനുഷ്യ കുലം .ജീവജാലങ്ങളുടെ ശബ്ദം കാറ്റിന്‍റെ മര്‍മ്മരം ഉണ്ടായതിനു ശേഷം ആണ് അക്ഷരങ്ങള്‍ ഉണ്ടായത് പിന്നീട് ആണ് വേദങ്ങള്‍ രചിച്ചത് (അക്ഷരം ഉണ്ടായത് ) അപ്പോള്‍ ആദ്യം ഉണ്ടായ ശബ്ദം ആണ് സൂര്യനിലെ പൊട്ടിത്തെറി .പൊട്ടിത്തെറിച്ചു ഉള്ള കഷണം നൂറ്റാണ്ടുകള്‍ കൊണ്ട് തണുത്തു .അതിനു പിന്നീട് മാനവ കുലം നല്‍കിയ പേരാണ് ഭൂമി .

ജന്തുജാലങ്ങള്‍ മാനവ കുലത്തിനു മുന്നില്‍ കാഴ്ചകള്‍ കാണിച്ചു നല്‍കിയതോടെ മനുഷ്യന്‍ വൃക്ഷങ്ങളെയും ജന്തു ജീവ ജാലങ്ങളെയും ദൈവമായി കണ്ടു .അങ്ങനെ ആരാധന നടത്തുവാന്‍ ഒത്തുകൂടുവാന്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ചു .

കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി എന്നാണ് കേരളം അറിയപ്പെടുന്നത് . കടല്‍ പിന്നോട്ട് വലിഞ്ഞത് ഭാവിയിലെ മനുക്ഷ്യരുടെ ജനനം കണ്ടു കൊണ്ടാണ് . മനുക്ഷ്യന് ജീവിക്കാന്‍ ഉള്ള സ്ഥലം കടല്‍ ആണ് നല്‍കിയത് . . പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കണ്ടിരുന്ന പ്രാചീന മനുക്ഷ്യര്‍ .എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ശാന്തി കവാടം തുറക്കുന്ന ക്ഷേത്ര സങ്കല്പങ്ങള്‍ നിര്‍മ്മിച്ചു .

ആരാധനാലയങ്ങളില്‍ കലുഷിതമായ മനസ്സുമായി ചെന്നെത്തുമ്പോള്‍ തങ്ങള്‍ ആശ്രയിക്കുന്ന രൂപത്തിനു മുന്നില്‍ സകല സങ്കടങ്ങളും ഇറക്കിവയ്ക്കുമ്പോള്‍ തിരമാലകള്‍പ്പോലെ അലയടിക്കുന്ന ചിന്തകള്‍ക്ക് അല്പം കടിഞ്ഞാണിടാനും മനഃസമാധാനം എന്ന മഹാ ഔഷധത്തിന്റെ ഒരു തുള്ളി നുകര്‍ന്ന് ആത്മ ഹര്‍ഷത്താല്‍ സംഘര്‍ഷമൊഴിഞ്ഞ മനസ്സുമായി ഗൃഹത്തിലണയുന്നവര്‍ എന്നും പ്രാര്‍ത്ഥനയിലാണ്… ദൈവം രക്ഷിക്കും എന്ന വിശ്വാസം കൂടെയുണ്ട്.

ആര്‍പ്പ് വിളികളാല്‍ മുഖരിതമാവുകയാണ് ദേശത്തിന്റെ ആഘോഷങ്ങളുടെ നിലപാടു തറകള്‍. പൂരത്തിനും, പെരുന്നാളിനും കൊടിക്കൂറ പൊങ്ങിയാല്‍ …. കാഴ്ചകളായി. കാഴ്ചപ്പൂരമായി. ആവര്‍ത്തിക്കുന്നത് ആചാരവും, അനുഷ്ഠാനവും മാത്രം.

പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം എന്നതാണ് ശരി. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട കാവുകള്‍ ജീവശ്വാസത്തിന്റെ നിറകുടമാണ്. ആദ്യം കാവുകള്‍ ഉണ്ടായി. കാവുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. അവിടെ ദേവതമാരുണ്ടായി. കാവുകള്‍ ക്ഷേത്രമായതും ദേവതമാര്‍ ദേവിമാരായതും പില്‍കാല ചരിത്രം. കാവുകളില്‍ വച്ച് നീതിയും അനീതിയും സത്യവും അസത്യവും വേര്‍തിരിഞ്ഞു. അങ്ങിനെ കാവുകള്‍ സങ്കേതങ്ങളായി. കാവുകളിലെ സത്യത്തിന് ശക്തിയുണ്ടായപ്പോള്‍ ആരാധനയ്ക്കായി കാവുകളില്‍ ബിംബപ്രതിഷ്ഠ ഉണ്ടായി. ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവുകളില്‍ സത്യവും, നീതിയും കെടാവിളക്കാവുന്നു.നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ

ദ്വാപര യുഗത്തില്‍ ത്രിമൂര്‍ത്തികളാല്‍ സങ്കല്‍പ്പിക്കപ്പെട്ട പഞ്ചപാണ്ഡവരാണ് കേരളത്തിലെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളില്‍ വാഴുന്നതെന്ന് ഐതീഹ്യം. 101 പേരായ കൌരവന്മാര്‍ 101 മലകളായി തീര്‍ന്നതായും അങ്ങിനെ 101 മലകളെ വിളിച്ചാണ് നാം പ്രാര്‍ത്ഥിക്കുന്നതെന്നാണ് സങ്കല്പം.

മനുക്ഷ്യരുടെ മാനസി സംഘര്‍ഷം ലഘൂകരിക്കാന്‍ കണ്ടെത്തിയ മാര്‍ഗം ആണ് ആരാധന .അല്‍പ സമയം ചിലവഴിച്ചാല്‍ മനസമാധാനം കിട്ടും എന്നതിനാല്‍ ആരാധനാലയങ്ങള്‍ കൂടുതലായി നിര്‍മ്മിച്ചു . പിന്നീട് മതങ്ങള്‍ രൂപീകരിച്ചു . ഒന്നിച്ചു നിന്ന മാനവര്‍ പല വിഭാഗം ആയി . താളം പിഴക്കാത്തത് പ്രകൃതിയ്ക്ക് ആണ് . കൃത്യ സമയത്ത് മഴ പെയ്യും കൃത്യമായി സൂര്യ കിരണം ഭൂമിയില്‍ പതിക്കും . സസ്യങ്ങള്‍ വളരും .പച്ചപ്പ്‌ അതാണ്‌ ഭൂമിയുടെ ചൈതന്യം . പ്രകൃതി തന്‍റെ കടമ ഓരോ നിമിഷവും നിറവേറ്റും . ഒത്തു ചേരലുകള്‍ ഉണ്ടാകണം .അതിനു കൂട്ടായ്മ വേണം .

ഇനി ഉത്സവ നാളുകള്‍ , കൺവൻഷനുകള്‍ , ചന്ദനക്കുടങ്ങള്‍ അങ്ങനെ നാട് ഒരുമിക്കുന്നു . ഇതാണ് കൂടിച്ചേരലുകള്‍ ,സാഹോദര്യം ,നന്മകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ .

റിപ്പോര്‍ട്ട് : ജയന്‍ കോന്നി 

error: Content is protected !!