കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽ എ അറിയിച്ചു.
ഏനാധിമംഗലം പഞ്ചായത്തിലെ മണ്ണാറ്റൂർ കിൻഫ്ര റോഡ് 7ലക്ഷം ,
വള്ളിക്കോട് പഞ്ചായത്തിലെ നെടിയകാലാപ്പടി- ഗുരുമന്ദിരം പടി റോഡ് 4 ലക്ഷം, മൈലപ്ര പഞ്ചായത്തിലെ കൈരളിപുരം- പേഴുംകാട് റോഡ്( കുറുപ്പ് മെമ്മോറിയൽ റോഡ്) 10 ലക്ഷം, അരുവാപ്പുലം പഞ്ചായത്തിലെ താമരപള്ളിൽ- നന്തിയാട്ട് റോഡ് 4 ലക്ഷം, മൈലപ്ര പഞ്ചായത്തിലെ അംഗൻവാടി പുതുവേലിൽ പടി റോഡ് 5 ലക്ഷം,എന്നിങ്ങനെയാണ് തുക അനുവദിച്ചത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നേരിട്ട് നൽകിയ നിവേദനത്തെ തുടർന്ന് ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.