Input your search keywords and press Enter.

വേനല്‍ കടുത്തു :മഴ കാത്ത് നദികള്‍

 

വേനല്‍ ചൂട് കൂടിയതോടെ നദികളിലെ വെള്ളം വറ്റിത്തുടങ്ങി . കാട്ടിലെ ചെറു തോടുകള്‍ പൂര്‍ണ്ണമായും വറ്റി . മല മുകളില്‍ നിന്നും ഉള്ള നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചു . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കടുത്ത വേനല്‍ ചൂട് ആണ് . കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കടുത്ത ചൂട് രേഖപ്പെടുത്തി മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . ഇന്നും മഞ്ഞ അലേര്‍ട്ട് ആണ് .

നദികളിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ കിണറുകളിലെ വെള്ളം കുറഞ്ഞു .മിക്ക സ്ഥലത്തും കുടിവെള്ളം ക്ഷാമം രൂക്ഷമായി . വെള്ളം പണം കൊടുത്തു ടാങ്കില്‍ വാങ്ങേണ്ട  അവസ്ഥയില്‍ ആണ് . കാട്ടു അരുവികള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ കുടിവെള്ളം തേടി നദിയിലേക്ക് എത്തി . ആനയും മ്ലാവും ,കരടിയും ,പുലിയും കടുവയും എല്ലാം നദീതീരത്ത് തമ്പടിച്ചു .

 

error: Content is protected !!