Input your search keywords and press Enter.

തൊഴിൽ സഹായവുമായി റാന്നി ബി.ആർ.സി

 

മീൻ പിടിച്ചു കൊടുക്കുകയല്ല മീൻ പിടിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന ചൈനീസ് പഴമൊഴി പ്രാവൃത്തികമാക്കി സമൂഹത്തിന് പുതിയ സന്ദേശം നൽകുകയാണ് സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തകർ.

താത്കാലിക സഹായം എന്നതിനപ്പുറം തൊഴിൽ പരിശീലനം നൽകി കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി നാറാണംമൂഴിയിലെ ഒരു കുടുംബത്തിന് തയ്യൽ മെഷീനും ഫാനും നൽകി. ജല ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നാറാണംമൂഴി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി വാർഡ് മെമ്പറുടെ സഹായത്തോടെ കുടുംബത്തിന് വാട്ടർ ടാങ്ക് ലഭ്യമാക്കിയിരുന്നു.

സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സുജമോൾ ‘ കരുതലും കൈത്താങ്ങും’പദ്ധതി ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി. എ.സലാം , ട്രയ്നർ എസ്. അബ്ദുൽ ജലീൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സീമ എസ്. പിള്ള, സോണിയ മോൾ ജോസഫ്, ഹിമമോൾ സേവ്യർ, ലീബ ബാബു , രാജശ്രീ ആർ,സി. ആർ. സി കോ-ഓർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓട്ടിസം സെൻ്ററിൽ വരുന്ന ശയ്യാവലംബികളായകുട്ടികളുടെ കുടുബത്തിനായി വ്യത്യസ്തങ്ങളായ പരിപാടികൾ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

error: Content is protected !!