Input your search keywords and press Enter.

രാജി പി. രാജപ്പനെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തിരഞ്ഞെടുത്തു

 

ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പകരം രാജി പി. രാജപ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സി പി ഐയുടെ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ചതായാണ് വിവരം.

മുൻധാരണ പ്രകാരം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതായിരുന്നെങ്കിലും പാർട്ടിയിലെ വിഭാഗീയത മൂലം അവരെ ഒഴിവാക്കിയാണു രാജിയെ നിർദേശിച്ചത്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി നേരിട്ട പാർട്ടി ജില്ലാ സെക്രട്ടറി എ.പി.ജയനു നേരത്തേ സ്ഥാനം സ്ഥാനം നഷ്ടമായിരുന്നു. ശ്രീനാദേവിയുടെ പരാതിയിലായിരുന്നു അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.എപി പക്ഷമാണ് ഇപ്പോൾ ശ്രീനാദേവിയെ ഒതുക്കിയത് എന്നാണ് പാര്‍ട്ടിയ്ക്ക് ഉള്ളിലെ സംസാരം .

ജില്ലാ ട്രഷറർ സ്ഥാനത്തുനിന്ന് മുതിർന്ന നേതാവ് അടൂർ സേതു ഇന്നലെ രാജി വച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം, പി.ആർ.സ്മാരക സെക്രട്ടറി എന്നീ പദവികളും രാജിവച്ചിട്ടുണ്ട്

 

error: Content is protected !!