എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും. മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് അറിയുന്നത്.സമയത്തിന്റെയും വേദിയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
മാര്‍ച്ച് 15 ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും