Input your search keywords and press Enter.

ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആര്‍ടിസി: ടെസ്റ്റിനും സൗകര്യം

 

ചുരുങ്ങിയ ചെലവില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം ലഭ്യമാക്കി ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി വരും എന്ന് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു .

വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഇതിനായി ഉപയോഗിച്ച് പരിശീലനം നൽകാനാണ് മന്ത്രിയുടെ ആലോചന .

പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവന . ആശയം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു . കേരളത്തില്‍ ആയിരക്കണക്കിന് സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളെ ബാധിക്കുന്ന വിഷയം ആണ് . വിവിധ സംഘടനയില്‍ ഉള്ള ഇവര്‍ സമരവുമായി വന്നാല്‍ മന്ത്രിയുടെ ഈ അഭിപ്രായം മാറും . വലിയൊരു കോക്കസ് പിടിയില്‍ ആണ് ഇന്നും ഈ വകുപ്പ് . മന്ത്രിയ്ക്കും അത് അറിയാം .

error: Content is protected !!