സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പഠിക്കുന്നവര്‍ക്കും മുന്‍ഗണന. യാത്രാബത്ത, ടെലഫോണ്‍ അലവന്‍സ് നല്‍കും. ഫോണ്‍: 9497132581
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മെഷീന്‍ ലേര്‍ണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി / എത്തിക്കല്‍ ഹാക്കിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ :0469 – 2961525 , 8281905525.
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പന്തളം-2 ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ ആയിരിക്കണം.
അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി യോ തുല്യതാ പരീക്ഷയോ മറ്റ് തതുല്യമായ യോഗ്യതയോ നേടിയവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത ബാലസേവിക/ നേഴ്സറി ടീച്ചര്‍/ പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് ജയിച്ചവര്‍, മുന്‍പരിചയം ഉള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. (എസ്എസ്എല്‍സി ജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയ്ക്ക് യോഗ്യരല്ല). പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ആറന്മുള ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടിക.ള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭിക്കണം. ഫോണ്‍ : 04734 292620.
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ റിക്രൂട്ട്മെന്റ് 16 ന്
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അപേക്ഷിച്ച സാങ്കേതിക വിദ്യാഭ്യാസം ഉള്ള തൊഴിലന്വേഷകരും തൊഴില്‍ദായകരും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയവും പ്രാഥമിക റിക്രൂട്ട്മെന്റും മാര്‍ച്ച് 16 ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
ഓസ്‌ട്രേലിയന്‍ നിര്‍മ്മാണ മേഖലയിലേക്കുള്ള വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റേഴ്‌സ്, ഓട്ടോ ഇലക്ട്രീഷ്യന്‍, എഞ്ചിനീയര്‍ ട്രെയിനി/ഡിപ്ലോമ, ടെക്‌നീഷ്യന്‍ എന്നിവയാണ് തസ്തികകള്‍.
ഐടിഐ, ഡിപ്ലോമ,(വെല്‍ഡര്‍,ഇലക്ട്രോണി
തിരുവല്ല നിയമസഭാ മണ്ഡലം
പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് 8714699500
ആറന്മുള നിയമസഭാ മണ്ഡലം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 8714699495
കോന്നി നിയമസഭാ മണ്ഡലം
കോന്നി സിവില്‍ സ്റ്റേഷന്‍ 8714699496
റാന്നി നിയമസഭാ മണ്ഡലം
റാന്നി ബ്ലോക്ക്പഞ്ചായത്ത് 8714699499
അടൂര്‍ നിയമസഭാ മണ്ഡലം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 8714699498
പി.എം. സൂരജ് പദ്ധതി: വായ്പ വിതരണം നടന്നു
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പി.എം. സൂരജ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച വായ്പയുടെ വിതരണവും തിരഞ്ഞെടുത്ത ശുചീകരണത്തൊഴിലാളിക്ക് ആയുഷ്മാന്‍ ആരോഗ്യകാര്‍ഡ് വിതരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ദേശീയ സഫായി കമ്മിഷന്‍ അംഗം ഡോ. പി.പി. വാവ ആനുകൂല്യവിതരണം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കാനൈസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം (നമസ്തേ) പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത ശുചീകരണ തൊഴിലാളി എസ് സുജിത്തിന് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡും സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ്, ഹരിതകര്‍മ്മസേനയ്ക്കും മൂന്നു കോടി രൂപ വായ്പയുമാണ് വിതരണം നടത്തിയത്.
പി.എം. സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും ആനുകൂല്യവിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനവും തൊഴിലധിഷ്ഠിത പൊതുക്ഷേമവും വായ്പാസഹായവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ പോര്‍ട്ടല്‍.
ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ആര്‍ഡിഒ വി ജയമോഹന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, എഡിഎം ജി സുരേഷ് ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 18 ഉച്ചയ്ക്ക് ഒന്നിന്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.
ഫോണ്‍ – 04734 243700
ഗതാഗത നിയന്ത്രണം
പനമൂട്ടില്‍പ്പടി- പുന്നക്കാട് പോസ്റ്റ് ഓഫീസ് റോഡില്‍ ഇന്ന് (14) മുതല്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 18 വരെ ഈ റോഡില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കൊല്ലം പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അദാലത്തില്‍ 30 പരാതികളാണ് പരിഗണിച്ചത്.
കടമ്പനാട് ഗ്രാമപഞ്ചായത്ത് വിള ആരോഗ്യ പരിപാലന കേന്ദ്രം ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 പ്രകാരം കൃഷിഭവനില്‍ നിറപൊലിവ് – വിഷന്‍ 2026 മായി സംയോജിപ്പിച്ചാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.