Input your search keywords and press Enter.

എസ്ബിഐ കോടികളുടെ ഇലക്ട്രൽ ബോണ്ട് നല്‍കി : എല്ലാ പാര്‍ട്ടികളും കോടികള്‍ കൈപ്പറ്റി

 

സുപ്രീം കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്. രേഖകൾ പ്രകാരം 2019-20ൽ ബിജെപിക്ക് 2555 കോടി രൂപ ലഭിച്ചു.

ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ പാർട്ടി തൃണമൂൽ കോൺഗ്രസ്. ലഭിച്ചത് 1397കോടി രൂപ. തൊട്ടുപിന്നിൽ 1334.35 കോടിയുമായി കോൺഗ്രസും. ഡിഎംകെ പാർട്ടിക്ക് ലഭിച്ച ബോണ്ടിൽ 509കോടി രൂപ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസിൽ നിന്നാണ്.

പകർപ്പുകൾ കൈവശം ഇല്ലാത്തതിനാൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച സുപ്രിംകോടതി പകർപ്പുകൾ എടുത്ത ശേഷം വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറി. ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

തൃണമൂൽ പാർട്ടിയും കോൺഗ്രസും കഴിഞ്ഞാൽ 1322കോടി സ്വീകരിച്ച ബിആർഎസ് പാർട്ടിയാണ് നാലാം സ്ഥാനത്ത്. സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുള്ള ബിജെഡിയും, വൈ എസ് ആർ കോൺഗ്രസും, തെലുങ്കുദേശം പാർട്ടിയും സമാജവാദി പാർട്ടിയും സ്വീകരിച്ചതും കോടികൾ ആണ്.

ഡിഎംകെ പാർട്ടിക്ക് ലഭിച്ച 656.5 കോടി രൂപയുടെ ബോണ്ടുകളിൽ 509 കോടി രൂപ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസിൽ നിന്നാണ്. ഇലക്ടറൽ ബോണ്ടുകളിലൂടെ ആകെ 8000 കോടിക്ക് മുകളിൽ ബിജെപി മാത്രം ലഭിച്ചു. ഏതാണ്ട് മൊത്തം ബോണ്ടിന്റെ 50%. ബോണ്ട്‌ നമ്പർ വെളിപ്പെടുത്താത്തതിൽ വിശദീകരണം ആവശ്യപ്പെട്ട കോടതി എസ്ബിഐക്ക് നൽകിയ നോട്ടീസിൽ നാളെ വരെയാണ് മറുപടി നൽകാൻ സമയം. 2019 മുതൽ എസ്ബിഐ നൽകിയ വിവരങ്ങളാണ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നത്.

error: Content is protected !!