Input your search keywords and press Enter.

ആന്റോ ആന്റണിക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുച്ഛം – കടുത്ത തീരുമാനങ്ങളുമായി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍

 

പത്തനംതിട്ട : പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുശ്ചം. പത്രത്താളുകളില്‍ മാത്രം തന്റെ പ്രസ്താവനയും വാര്‍ത്തകളും വന്നാല്‍ മതിയെന്ന നിലപാടാണ് ആന്റോ ആന്റണിക്കും ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ക്കുമുള്ളത്.

ഇതിനെതിരെ കടുത്ത തീരുമാനങ്ങളുമായി മുമ്പോട്ടുപോകുവാനാണ് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ നീക്കം. ജില്ലയില്‍ 100 വരിക്കാര്‍ പോലുമില്ലാത്ത പത്രങ്ങള്‍ക്ക് കൃത്യമായി വാര്‍ത്തകള്‍ നല്‍കുവാന്‍ ആന്റോയുടെ ഓഫീസ് ശ്രദ്ധിക്കുന്നുണ്ട്.

പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തത്സമയം വാര്‍ത്തകള്‍ വായിക്കുന്നത് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മുഖേനയാണ്. അങ്ങനെയുള്ള ഓണ്‍ലൈന്‍ ചാനലുകളെയാണ് പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പുശ്ചത്തോടെ കാണുന്നത്. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാര്‍ത്തകള്‍ നല്‍കുന്നത് ഇന്നുമുതല്‍ നിര്‍ത്തിവെക്കുകയാണെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!