Input your search keywords and press Enter.

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/04/2024 )

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ഏപ്രില്‍1 6 മുതല്‍

ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം ഏപ്രില്‍1 6 മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 20 വരെയുണ്ടാകും.
ജില്ലയില്‍ ആകെ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും

റാന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 16 – 1,2,3,6,9,11,18,19,22,23,34,35,36,37,38,42,44,54,55,62,63,65,66,69,70,78,83,84,85,86,92,93,96,97,98,108,109,117,120,121,122,123,124,125,136,137,138,144,145,146,153,154,157,168,169,170,171,172,174,175,181,182,183,190,191,192.

ഏപ്രില്‍ 17 –
4,5,12,13,20,21,25,26,27,39,40,41,47,48,49,50,56,57,58,59,60,72,73,74,79,80,81,82,94,95, 112,113,114,115,116,126,127,128,129,139,140,147,148,149,152,155,156,158,159,160,161,176,177,184,185,186,195,196,197.

ഏപ്രില്‍ 18-
7,8,10,14,15,16,17,22,24,28,29,31,32,43,45,46,51,52,53,61,64,67,68,71,75,76,77,87,88,89,
90,91,99,100,101,102,103,104,105,106,107,110,111,118,119,130,131,132,133,134,135,141,142,143,150,151,162,163,164,165,166,167,173,178,179,180,187,188,189,193,194,198,199,200,201,202.


ആറന്മുള നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 16 –
1,2,3,8,10,11,12,13,19,20,21,25,26,27,32,33,34,35,39,40,41,46,47,48,49,50,57,58,59,66,67,68,75,76,77,83,84,91,92,99,100,101,108,109,110,115,116,117,122,123,124,131,132,133,139,140,141,142,149,150,151,152,158,159,160,161,171,172,173,174,188,189,190,191,201,202,203,209,210,211,212,223,224,225,226,241,242,243

ഏപ്രില്‍ 17 –
3,4,14,15,21,22,23,28,29,30,35,36,37,41,42,51,52,60,61,62,63,69,70,78,79,80,85,86,87,88,93,94,101,102,103,104,105,110,111,117,118,119,120,124,125,126,127,133,134,143,144,145,146,153,154,155,161,162,163,164,165,175,176,177,178,179,192,193,194,195,196,204,205,206,213,214,215,216,217,227,228,229,230,244,245,246

ഏപ്രില്‍ 18-
5,6,7,9,16,17,18,19,23,24,30,31,3237,38,43,44,45,53,54,55,56,64,65,70,71,72,73,74,81,82,89,90,95,96,97,98,105,106,107,112,113,114,120,121,122,128,129,130,135,136,137,138,147,148,156,157,166,167,168,169,170,180,181,182,183,184,185,186,187,197,198,200,207,208,218,219,220,221,222,231,232,235,236,237,238,239,241.

തിരുവല്ല നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 16-
5,6,7,15,21,27,28,34,35,54,1,2,50,51,69,70,71,84,85,42,90,91,102,103,110,117,118,170,171,127,128,112,113,137,138,148,122,132,153,154,178,184,185,201,202.

ഏപ്രില്‍ 17 – 8,9,16,17,22,23,29,30,36,37,55,56,3,4,61,62,72,73,74,86,87,43,44,92,93,94,95,96,97,130,131,175,176,162,167,168,169,114,115,108,139,140,142,149,104,133,134,135,136,155,156,179,180,187,188,190,193,194,203,204,205.

ഏപ്രില്‍ 18- 10,11,12,18,19,24,25,31,32,38,39,57,58,45,46,47,63,64,65,75,81,88,89,77,78,98,99,101,106,161,163,164,177,124,172,173,116,119,123,143,144,145,105,120,141,150,157,158,181,182,183,189,197,195,196,199,206,207,208.

ഏപ്രില്‍ 19-
13,14,20,26,33,52,53,59,60,48,49,66,67,68,82,83,40,41,79,80,100,107,109,165,166,125,126,174,129,146,147,121,151,152,159,160,198,200.

അടൂര്‍ നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 16- 1,2,12,13,14,15,23,24,25,26,27,35,36,42,43,49,50,55,61,62,63,69,70,76,77,84,85,90,91,92,100,101,102,107,108,109,111,114,115,121,122,123,136,137,138,139,145,146,147,148,157,158,159,167,168,169,170,171,172,181,182,188,189,197,198,199,207.

ഏപ്രില്‍ 17- 3,4,5,6,16,17,18,19,20,28,29,30,31,37,38,39,43,44,45,46,47,51,52,56,63,64,65,71,72,73,78,79,80,86,87,93,94,95,103,104,105,109,110,115,116,117,118,124,125,126,127,128,129,130,140,141,142,143,148,149,150,151,152,153,159,160,161,162,163,173,174,175,176,183,190,191,200,201,202,208,209.

ഏപ്രില്‍ 18- 7,8,9,10,11,20,21,22,32,33,34,39,40,41,47,48,53,54,58,59,60,66,67,68,73,74,75,81,82,83,88,89,96,97,98,99,105,106,111,112,118,119,120,130,131,132,133,134,135,143,144,153,154,155,156,163,164,165,166,176,177,178,179,180,184,185,186,187,193,194,195,196,203,204,205,206.

കോന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 16 –
1,4,5,9,10,13,18,19,20,24,25,33,38,39,45,43,46,51,55,56,57,58,65,68,69,74,75,79,80,88,90,91,92,96,97,98,102,103,104,109,110,115,116,120,127,128,129,132,133,134,139,140,145,146,147,148,160,161,162,167,168,169,174,175,176,182,184,188,189,194,195,200,201,205,206

ഏപ്രില്‍ 17 – 2,6,7,11,14,15,21,26,27,32,34,35,44,47,48,49,50,51,59,60,61,64,66,70,71,76,77,81,82,85,89,93,99,100,105,106,111,112,114,117,118,121,122,123,124,130,136,137,141,142,149,150,151,152,153,154,163,164,170,171,172,177,178,183,185,190,191,196,197,202,203,207,208

ഏപ്രില്‍18-
3,8,12,16,17,22,23,28,29,30,36,37,40,41,42,52,53,54,62,63,67,72,73,78,83,84,86,87,94,95,101,107,108,113,119,125,126,131,135,138,143,144,155,156,157,158,159,165,166,173,179,180,181,186,187,192,193,198,199,204,209,210,211

(കോന്നി നിയോജക മണ്ഡലത്തിലെ പട്ടിക പൂര്‍ണമല്ല.)


പോളിംഗ് ബൂത്തറിയാന്‍….

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തറിയാനായി നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ https://voters.eci.gov.in/ എന്ന വെബ് സൈറ്റ് പരിശോധിക്കാം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാനാകും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭിക്കും.

പണമോ പാരിതോഷികമോ കൊടുക്കുന്നത് കുറ്റകരം

ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പ് അവകാശത്തില്‍ ഇടപെടുംവിധം പണമോ മറ്റ് ഉപഹാരങ്ങളോ നല്‍കുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷന്‍ 171-ബി പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ആയ ഏതൊരാള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഏതെങ്കിലും തരത്തിലുള്ള കൈക്കൂലി പണമായോ സാധനമായോ നല്‍കുന്ന ഏതൊരാള്‍ക്കെതിരെയും വാങ്ങുന്നവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ സ്വീകരിക്കുന്നതില്‍ നിന്ന് സ്വയം മാറിനില്‍ക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തി ശ്രദ്ധയില്‍പ്പെടുകയോ ആരെങ്കിലും അത്തരത്തില്‍ സമീപിക്കുകയോ ചെയ്താല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിംഗ് സെല്ലിന്റെ കോള്‍ സെന്റര്‍ നമ്പരായ 1950 ല്‍ വിവരം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 17 നും 18 നും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നിയോജക മണ്ഡലത്തില്‍ പോളിംഗിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17 നും 18 നും കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ എച്ച് എസ് എസില്‍ നടക്കും. ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ രാവിലെ എട്ടിന് എത്തേണ്ടതാണെന്നും ഉപവരണാധികാരിയുടെ അനുമതി ഇല്ലാതെ ജോലി സ്ഥലം വിട്ടുപോകാന്‍ പാടില്ലെന്നും കോന്നി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി  250/24)

പരിശീലനം  ( ഏപ്രില്‍1 6)

കോന്നി നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നതിന് നിയമിച്ചിട്ടുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനം ഏപ്രില്‍1 6മൂന്നിന് താലൂക്ക് ഓഫീസില്‍ നടക്കും. ജനറല്‍ സൂപ്പര്‍വിഷന്‍, ഇവിഎം സെറ്റിംഗ്, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ക്രമീകരിക്കല്‍ സൂപ്പര്‍വിഷന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സൂക്ഷ്മ പരിശോധന, മോക്പോള്‍ ടേബിള്‍, രജിസ്റ്ററുകള്‍ തയ്യാറാക്കലും ടേബിളുകളിലേക്കുള്ള സ്റ്റേഷനറി വിതരണം, ബാലറ്റ് പേപ്പര്‍-പിങ്ക് പേപ്പര്‍ സീല്‍- ഐഡി കാര്‍ഡ് എന്നിവയുടെ വിതരണം, ഇ വി എം സ്റ്റോര്‍ എന്നിവയുടെ ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം.

പരിശീലനം നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ഏപ്രില്‍1 6 മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി ഡ്യൂട്ടിക്ക്  നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. അസന്നിഹിത വോട്ടുകള്‍ രേഖപ്പെടുത്തല്‍, വോട്ടുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കല്‍ തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഫോം 12 ഡി പ്രകാരം അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിച്ചുള്ള വോട്ടെടുപ്പ് സൗകര്യം ലഭ്യമാകുന്നത്. ഇതിനായി ജില്ലയില്‍ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കും ഇവിഎം കളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് ഏപ്രില്‍ 17 നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടുത്തുന്നത്
ഈ ഘട്ടത്തിലാണ്.

 

അതത് വിതരണകേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കുക. കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കും. കണ്‍ട്രോള്‍ യൂണിറ്റില്‍ സ്ഥാനാര്‍ഥികളെ സെറ്റ് ചെയ്യും. എല്ലാം മെഷീനുകളും സീല്‍ ചെയ്യും. ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്യും. കണ്‍ട്രോള്‍ യൂണിറ്റിലും വിവിപാറ്റിലും ബാറ്ററി സജ്ജമാക്കും. കമ്മീഷനിംഗിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു ഭദ്രമായി സൂക്ഷിക്കും. പിന്നീട് വിതരണ ദിവസം പുറത്തെടുക്കും.


സാമൂഹിക മാധ്യമങ്ങളും സൂക്ഷ്മനിരീക്ഷണത്തില്‍;ചട്ടം ലഘനങ്ങള്‍ക്ക് പിടിവീഴും

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളുമെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്.  ഫെയ്സ്ബുക്ക്, എക്സ്, വാട്സ്ആപ്പ്, വെബ്സൈറ്റുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്.  സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം  നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പ്രചാരണം നടത്താന്‍  പാടില്ല. റേഡിയോ, ടിവി, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും  പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി കമ്മീഷന് നല്‍കുകയും വേണം.

വെബ്സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ ഡൊമൈന്‍ രജിസ്ട്രേഷന്‍, വെബ് ഹോസ്റ്റിംഗ്, വെബ് ഡിസൈനിംഗ്, മെയിന്റനന്‍സ് എന്നീ ചെലവുകളും കമ്മീഷന് സമര്‍പ്പിക്കണം. ഗ്രൂപ്പ് എസ്എംഎസ് ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ്എംഎസുകള്‍ അയയ്ക്കാന്‍ പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്.എം.എസുകള്‍ക്ക് നിരോധനമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ്: വീല്‍ചെയര്‍ ആവശ്യപ്പെട്ടത്  79 ഭിന്നശേഷി വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ ജില്ലയില്‍ ഇതുവരെ വീല്‍ചെയര്‍ ആവശ്യപ്പെട്ടത് 79 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ആറന്മുള മണ്ഡലത്തിലാണ്. 27 പേരാണ് മണ്ഡലത്തില്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടത്. ഏറ്റവും കുറവ് തിരുവല്ല മണ്ഡലത്തിലാണ്. ഒന്‍പതു പേരാണ് ആവശ്യക്കാര്‍. റാന്നിയില്‍ 13 പേരും കോന്നിയില്‍ 18 പേരും അടൂരില്‍ 12 പേരുമാണ് ഇതുവരെ വീല്‍ചെയര്‍ ആവശ്യപ്പെട്ടത്.


ഇവിഎമ്മുകളുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ (16)

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ  ബൂത്തുകളില്‍ പോളിംഗ് ഡ്യൂട്ടിക്കുപയോഗിക്കുന്ന  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍  (16) നടക്കും.  വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെയും തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്രമീകരണങ്ങള്‍ നടക്കുന്നത്. ഓരോ ബൂത്തിലേക്കും ഉപയോഗിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്. ഇതനുസരിച്ച് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ്  നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍ ക്രമീകരിക്കും. ഇവിഎമ്മുകളുടെ കമ്മീഷനിംഗ്  (17) നടക്കും.

error: Content is protected !!