കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും (23/04/2024) നടക്കും.
മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.
പത്താമുദയ മഹോത്സവ ദിനമായ ഇന്ന് വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി,8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ സീരിയൽ താരം നിഷ സാരംഗ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ രാജി പി രാജപ്പൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ എന്നിവർ ഭദ്രദീപം തെളിയിക്കും.10 മണി മുതൽ സമൂഹസദ്യ 10.30 മുതൽ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്.
രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.
പത്താമുദയ ജന്മ വാർഷിക സംഗമം ആന്റോ ആന്റണി എം പി,കാവുകളുടെ സംഗമം റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ,കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ഗോത്ര സംഗമം കെ എസ് ഇ ബി റിട്ട എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ ബി. ഹരികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും
11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് 12 മണി മുതൽ ഗാനമേള, വൈകിട്ട് 3 മണി മുതൽ ഭജൻസ്,4 മണി മുതൽ കോൽക്കളി 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട്,രാത്രി 7.30 ന് തിരുവാതിര, കൈകൊട്ടിക്കളി,രാത്രി 8.30 മണി മുതൽ നൃത്തസന്ധ്യ,രാത്രി 10 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കും