2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മത്സരിക്കാൻ 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികൾ. 96 പാർലമെൻ്റ് മണ്ഡലങ്ങളിലായി മൊത്തം 4264 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 25 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1970 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി.
നാലാം ഘട്ടത്തിൽ, തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1488 നാമനിർദ്ദേശ പത്രികകളും ആന്ധ്രാപ്രദേശിലെ 25 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1103 നാമനിർദ്ദേശങ്ങളും ലഭിച്ചു. തെലങ്കാനയിലെ 7-മൽകാജ്ഗിരി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 177 നാമനിർദ്ദേശ പത്രികകളും അതേ സംസ്ഥാനത്തിലെ 13-നൽഗൊണ്ട, 14-ഭോംഗീർ എന്നിവയിൽ നിന്ന് 114 നാമനിർദ്ദേശ പത്രികകൾ വീതവും ലഭിച്ചു. നാലാം ഘട്ടത്തിൽ ഒരു പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 18 ആണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിനായുള്ള സംസ്ഥാന/യുടി തിരിച്ചുള്ള വിശദാംശങ്ങൾ:
സംസ്ഥാനം/യുടി
നാലാം ഘട്ടത്തിലെ പിസികളുടെ എണ്ണം
ലഭിച്ച നാമനിർദ്ദേശ പത്രികകൾ
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സാധുതയുള്ള സ്ഥാനാർത്ഥികൾ
പിൻവലിച്ചതിന് ശേഷം, അന്തിമ മത്സരാർത്ഥികൾ
ആന്ധ്രാപ്രദേശ്
25
1103
503
454
ബീഹാർ
5
145
56
55
ജമ്മു & കാശ്മീർ
1
39
29
24
ജാർഖണ്ഡ്
4
144
47
45
മധ്യപ്രദേശ്
8
154
90
74
മഹാരാഷ്ട്ര
11
618
369
298
ഒഡീഷ
4
75
38
37
തെലങ്കാന
17
1488
625
525
ഉത്തർപ്രദേശ്
13
360
138
130
പശ്ചിമ ബംഗാൾ
8
138
75
75
ആകെ
96
4264
1970
1717