Input your search keywords and press Enter.

കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ചിത്രങ്ങളുടെ ഫോട്ടോ ആല്‍ബം

ഫോട്ടോ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ ആൽബം ചേമ്പറിൽ ജില്ല കളക്ടർ എൻ.  ദേവിദാസ് പ്രകാശനം ചെയ്യുന്നു.

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ജില്ലാ ഭരണകൂടം-തിരഞ്ഞെടുപ്പ് വിഭാഗം -സ്വീപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പരിപാടികളുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ആല്‍ബം ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പുറമേ വിവിധ പരിശീലനങ്ങള്‍, തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങള്‍, തിരഞ്ഞെടുപ്പ് ദിനത്തിലെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച ആല്‍ബം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് തയ്യാറാക്കിയത്. എ.ഡി.എം. സി.എസ്.അനില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സഞ്ചയ് ജേക്കബ് ജോണ്‍, ജിയോ ടി മനോജ്, ഷീജ ബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. രമ വി., ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!