Input your search keywords and press Enter.

മെയ് 16ന് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കും: പാലക്കാട് ജില്ല കളക്ടരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പാലക്കാട്: മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച (മെയ് 16ന്) ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ്, ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ഒത്തു ചേര്‍ന്ന് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കും. രാവിലെ 10.30 നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ ഇടവരരുത്. ഓഫീസുകളില്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറാനുളള സാമഗ്രികള്‍ ഉണ്ടെങ്കില്‍ അവ കൈമാറണം. പി. ഡബ്ല്യു.ഡിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ കുടിവെളള ടാങ്കുകള്‍ വൃത്തിയാക്കണം.മാലിന്യം വേര്‍തിരിച്ച് നീക്കം ചെയ്യാന്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നുളള ബന്ധപ്പെട്ട ജീവനക്കാരുടെ മേല്‍നോട്ടമുണ്ടാകണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. എ.ഡി.എം സി.ബിജു, ഹുസൂര്‍ ശിരസ്തദാര്‍ ജി. രാജേന്ദ്രന്‍ പിളള മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഫോട്ടോ: മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച (മെയ് 16ന്) ജീവനക്കാര്‍ ഒത്തു ചേര്‍ന്ന് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.

error: Content is protected !!