അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചുമാറ്റണമെന്നും കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിയും നഷ്ടപരിഹാരം നല്‍കാനുളള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥര്‍ തന്നെ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ജില്ലാ സ്റ്റേഡിയം: അവലോകന യോഗം ഇന്ന്
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനയോഗം ഇന്ന് (18) നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായിരിക്കും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23 മുതല്‍
പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.027/2022, 029/2022, 030/2022) തസ്തികയുടെ 16/01/2024 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മെയ് 23, 24, 27, 28 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ : 0468 2222665.
മൈലപ്ര വില്ലേജ് : ഡിജിറ്റല്‍ സര്‍വെ
കോന്നി താലൂക്കില്‍ മൈലപ്ര വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. ഇപ്രകാരം തയാറാക്കിയിട്ടുള്ള സര്‍വെ റെക്കോഡുകള്‍ ”എന്റെ ഭൂമി ‘ പോര്‍ട്ടലിലും മൈലപ്ര പീടികപ്പറമ്പ് ജംഗഷന് സമീപമുള്ള ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (ഓമനാലയം) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.
തണ്ണിത്തോട് വില്ലേജ്: ഡിജിറ്റല്‍ സര്‍വെ
(പിഎന്‍പി 987/24)
കോന്നി താഴം വില്ലേജ് : ഡിജിറ്റല്‍ സര്‍വെ
കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റെക്കോഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും കോന്നി -കുമ്പഴ റോഡില്‍ ചാങ്കൂര്‍ മുക്കില്‍ കോന്നി താഴം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫിസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം
ഐ ടി ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ആദ്യ രണ്ട് മാസം അടൂര്‍ ഗവഃ പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എന്‍സിവിഇറ്റിയും അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും. ഫോണ്‍ : 9447454870,7994497989.
അഡ്മിഷന്‍ ആരംഭിച്ചു
സ്‌കൂള്‍ വാഹന പരിശോധന
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി റാന്നി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 27, 29 തീയതികളില്‍ രാവിലെ 10 ന് റാന്നി സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് യഥാസമയം പരിശോധനക്ക് ഹാജരാക്കണമെന്ന് റാന്നി ജോയിന്റ് ആര്‍റ്റിഒ അറിയിച്ചു.