Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (17/05/2024)

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ,് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.admission. kannuruniversity.ac.in സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ മെയ് 31. വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് ഓഫീസുമായി ബന്ധപ്പെടണം.. അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. ഫോണ്‍ – 0497 2835390, 8281574390.

 

റാങ്ക് പട്ടിക

പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (ഫസ്റ്റ് എന്‍ സി എ- വിശ്വകര്‍മ (കാറ്റഗറി നം. 714/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.

 

അദാലത്ത്

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ജൂണ്‍ 11, 12 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് തീര്‍പ്പാക്കും. ഫോണ്‍- 0471 2580324, 2580307, 2580311, 2314544

 

ശാസ്ത്രക്വിസ് മത്സരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്‌കൂള്‍തലത്തില്‍ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നാം ഘട്ടമെന്ന നിലയില്‍ ഹൈസ്‌കൂള്‍തലത്തില്‍ ജില്ലയില്‍നടത്തിയ മത്സരവിജയികളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ടത്തില്‍ താഴെ പറയുന്ന നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മേയ് 27, 28, 29 തീയതികളിലാണ് മത്സരങ്ങള്‍.

നിയോജകമണ്ഡലത്തിന്റെ പേരും മത്സരം നടത്തുന്ന സ്‌കൂളിന്റെ പേരും തീയതിയും സമയവും

ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍- കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ് മെയ് 27 ന് രാവിലെ 8.30 മുതല്‍ 10 വരെയും; കൊല്ലം, ഇരവിപുരം -കൊല്ലം സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം – കൊട്ടാരക്കര സര്‍ക്കാര്‍ വി എച്ച് എസ് ആന്‍ഡ് എച്ച്.എസ് ഫോര്‍ ഗേള്‍സ് മെയ് 28 ന് രാവിലെ 8.30 മുതല്‍ 10 വരെയും; പുനലൂര്‍- പുനലൂര്‍ സെന്റ് ഗോറോറ്റി എച് എസ് എസ് വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ചാത്തന്നൂര്‍, ചടയമംഗലം – ചാത്തന്നൂര്‍ ജി.വി.എച്ച്.എസ്.എസ് മെയ് 29 ന് രാവിലെ 8.30 മുതല്‍ 10 വരെയും.
വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നല്‍കും. ഫോണ്‍: 0474 2798440.

 

അറിയിപ്പ്

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് 2024-25 വര്‍ഷത്തെ പ്രവേശനത്തിന് 04923241766, 8547005029, 9995323718 നമ്പരില്‍ ബന്ധപ്പെടാം.

 

എന്‍.സി.സി തുഴച്ചില്‍യാത്രയ്ക്ക് തുടക്കം

എന്‍.സി.സി കെഡറ്റുകള്‍ക്കുള്ള തുഴച്ചില്‍യാത്രയ്ക്ക് തേവള്ളി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തുടക്കം. ജില്ലാതല ഫ്ളാഗ് ഓഫ് ഗ്രൂപ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷ് നിര്‍വഹിച്ചു. 65 പേരാണ് പങ്കെടുക്കുന്നത്. തേവള്ളിയില്‍ തുടങ്ങി ആലപ്പുഴ പാതിരാമണല്‍ പക്ഷിസംരക്ഷണ കേന്ദ്രത്തിലാണ് യാത്ര അവസാനിക്കുന്നത്.

 

മഴക്കാലപൂര്‍വ നഗരശുചീകരണം ഇന്ന് (മെയ് 18)

ജില്ലാ ശുചിത്വമിഷന്‍ നേതൃത്വം നല്‍കുന്ന മഴക്കാലപൂര്‍വ നഗരശുചീകരണ പരിപാടി ഇന്ന് (മെയ് 18). രാവിലെ ഒമ്പത് മണിമുതല്‍ കലക്‌ട്രേറ്റ് പരിസരത്താണ് തുടക്കം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കില, നവകേരള മിഷന്‍, സാക്ഷരതാമിഷന്‍, കുടുംബശ്രീ തുടങ്ങിയവയിലെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

ചുരുക്ക പട്ടിക

ഫോറസ്റ്റ് വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഫസ്റ്റ് എന്‍ സി എ-എസ് സി (കാറ്റഗറി നം. 701/2021) ഫസ്റ്റ് എന്‍ സി എ മുസ്ലിം ( കാറ്റഗറി നം. 702/2021) ഫസ്റ്റ് എന്‍ സി എ – എല്‍ സി/ എ ഐ ( കാറ്റഗറി നം. 703/2021) തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധപ്പെടുത്തി.

error: Content is protected !!