Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (18/05/2024)

പതിനൊന്നാം ക്ലാസ് പ്രവേശനം

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് കൊമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2024-ല്‍ പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും അവസാന തീയതി മെയ് 22.

 

പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കും. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കമ്മ്യുണികേഷന്‍, ടൈം ആന്‍ഡ് സ്‌ട്രെസ് മാനേജ്മെന്റ്, ഇമോഷണല്‍ ഇന്റലിജന്‍സ്, ലേബര്‍ ലോ, സ്റ്റാഫ് എന്‍ഗേജ്‌മെന്റ്, എന്ട്രി ആന്‍ഡ് എക്‌സിറ്റ് ഫോര്‍മാലിറ്റീസ്, പീപ്പിള്‍ മാനേജ്മെന്റ് എന്നിവയാണ് വിഷയങ്ങള്‍. ഫീസ്: 2,950രൂപ താമസമില്ലാതെ 1,200 രൂപ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം ആവശ്യമില്ലാതെ 800 രൂപ. http://kied.info/training-calender/ ല്‍ മെയ് 24നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/ 2550322/ 9188922800.

 

അപേക്ഷ ക്ഷണിച്ചു

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് (Honors) കോഴ്‌സിലേക്ക് പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com.

 

യോഗം ചേര്‍ന്നു

സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ എ. എ.റഷീദിന്റെ അധ്യക്ഷതയില്‍ ജില്ലാസെമിനാറിന്റെ ആലോചനായോഗം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സെമിനാര്‍ നടത്തിപ്പിനായുള്ള ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് ചെയര്‍മാനായ സംഘാടകസമിതി രൂപീകരിച്ചു. കമ്മീഷന്‍ അംഗങ്ങളായ എ.സൈഫുദ്ദീന്‍, പി റോസ, ഡെപ്യൂട്ടി കലക്ടര്‍ ജിയോ റ്റി. മനോജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

 

സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ എസ് .എസ്.എല്‍.സി/പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌ഷോപ്പ് മെയ് 23 മുതല്‍ മെയ് 25 വരെ സംഘടിപ്പിക്കും. മെയ് 22ന് മുമ്പായി https://forms.gle/6HE3XegZU7rqMHro6 വഴി അപേക്ഷിക്കണം. ഫോണ്‍ 9447488348

error: Content is protected !!