വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര്‍ ടി സി ബസ്സ് ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് കെ എസ് ആര്‍ ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും പൈസ വാങ്ങില്ല .യാത്രികരെ എത്തിച്ച പ്രതിഫലം ആണ് ഈ വണ്ടി നിര്‍ത്തല്‍ .പല ഡ്രൈവര്‍മാരും സൈഡ് ഒതുക്കി നിര്‍ത്തും .ഈ ഡ്രൈവര്‍ നടു റോഡില്‍ തന്നെ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി എന്നാണ് പരാതി .
കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് കഴിഞ്ഞ രാത്രി 10.35നു കോന്നിയിലെ പ്രമുഖ ഹോട്ടലിന് മുന്നിൽ എത്തിയത്.എന്നാല് ബസ്സ് റോഡിന് വശത്ത് ഒതുക്കി പാർക്ക് ചെയ്യാതെ തിരക്കുള്ള സംസ്ഥാന പാതയുടെ പകുതിയോളം ഭാഗത്തേക്ക് ഇറക്കി അപകടകരമായ രീതിയിൽ 20മിനിറ്റോളം പാർക്ക് ചെയ്യുകയായിരുന്നു എന്നാണ് കെ എസ് ആര്‍ ടി സിയ്ക്ക് ലഭിച്ച പരാതി .
ഈ സമയം ഇവിടെ എത്തിയവർ ഈ ബസിന്‍റെ ഫോട്ടോ എടക്കുകയായിരുന്നു…കെ എസ് ആര്‍ ടി സിയുടെ പരാതി അറിയിക്കാനുള്ള വാട്സപ് നമ്പറിൽ ഇവർ പരാതി നൽകി.വകുപ്പ് മന്ത്രിയുടെ പേജിലും ഇവർ സംഭവം ശ്രദ്ധിയിൽപ്പെടുത്തിയിട്ടുണ്ട്.
കെ എസ് ആര്‍ ടി സിയുടെ പല ദീർഘദൂര ബസ്സുകളും ഡ്രൈവര്‍മാര്‍ക്ക് ഇഷ്ടം പറഞ്ഞ ഹോട്ടലുകള്‍ക്ക് മുന്നില്‍ ആണ് നിര്‍ത്തുന്നത് . ശബരിമല തീര്‍ഥാടന കാലം ളാഹയില്‍ ബസ്സ് നിര്‍ത്തി ഹോട്ടലുകള്‍ക്ക് അനുയോജ്യമായി നല്‍കിയാല്‍ ഭക്ഷണത്തിന് പുറമേ കിമ്പളവും നല്‍കും എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു . ഇതേ പോലെ സ്ഥിരമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ ബസ്സ് നിര്‍ത്തരുത് എന്നും മുന്‍പ് കെ എസ് ആര്‍ ടി സി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഇതും ഒരു തരത്തില്‍ കൈക്കൂലി ആണ് . വെട്ടി വിഴുങ്ങുന്ന ഭക്ഷണത്തിന് ഹോട്ടലുകാര്‍ ഡ്രൈവര്‍ കണ്ടക്ടര്‍ എന്നിവരോട് പൈസ വാങ്ങില്ല . യാത്രികരുടെ കണക്കു മാത്രം ഹോട്ടലുകാര്‍ നോക്കും . ഈ രീതിയില്‍ ആണ് കെ എസ് ആര്‍ ടി സി ഡ്രൈവറും ഹോട്ടലുകാരും തമ്മില്‍ ഉള്ള ഇടപാടുകള്‍ എന്ന് കെ എസ് ആര്‍ ടി സി വിജിലന്‍സ് പോലും കണ്ടെത്തിയിരുന്നു .