” ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്
മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല).
Shri Mahendra Bhaskar [ Central Ministry of Social Justice and Empowerment] നിന്നും അവാർഡും , പ്രശസ്തി പത്രം, മെഡൽ എന്നിവ Shri.Alexander Daniel Special Director of Police], ശ്രീ.അജികുമാർ മേടയിൽ[ President of all Indian malayali Association Delhi State, Director ] , ശ്രീ.ഫിലിപ്പോസ് ഡാനിയേൽ [Malayalam Mission Coordinator all India malayali Association Rajastan State ] എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. തദവസരത്തിൽ അവാർഡിനർഹമായ കവിതകൾ ഉൾപ്പെടുന്ന നാഷണൽ മലയാളം ലിറ്ററേച്ചർ അക്കാഡമിയുടെ കവിതാസമാഹാരത്തിന്‍റെ “പ്രയാണം” പ്രകാശന കർമ്മം നടന്നു