Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (25/05/2024)

വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നു. മെയ് 29ന് രാവിലെ 5 മണിക്ക് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍കൊള്ളുന്ന ഏകദിന വിനോദ യാത്ര. നിരക്ക് -820 രൂപ.

30ന് പുലര്‍ച്ചെ 5 ന് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍, തിരുനെല്ലി, കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 1 രാവിലെ മടങ്ങിയെത്താം. 2820 രൂപയാണ് നിരക്ക്.

30ന് രാവിലെ 5 മണിക്ക് വാഗമണിലെ ടൂറിസം കേന്ദ്രങ്ങളായ അഡ്വഞ്ചര്‍ പാര്‍ക്ക്, ഗ്ലാസ് ബ്രിഡ്ജ്, പൈന്‍വാലി, മൊട്ടകുന്ന്, പരുന്തുംപാറ. യാത്ര ചാര്‍ജും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 1020 രൂപയാകും.

നെഫര്‍റ്റിറ്റി ആഡംബര ജലയാനത്തിലേക്കുള്ള യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലം യൂണിറ്റില്‍ നിന്നും മെയ് 31 രാവിലെ 10 മണിക്ക് എ.സി ലോഫ്‌ളോര്‍ ബസ്സില്‍ യാത്രചെയ്യാം. മുതിര്‍ന്നവര്‍ക്ക് 4240 രൂപയും, കുട്ടികള്‍ക്ക് 1930 രൂപയുമാകും.

മെയ് 31ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കുമുമ യാത്രയ്ക്ക് യാത്രക്കൂലിയും, ഫോറെസ്റ്റ് എന്‍ട്രി ഫീസും, ബോട്ടിങ്ങും, ഉച്ചഭക്ഷണവും, ട്രെക്കിങ്ങും ഉള്‍പ്പെടെ 2150 രൂപയാണ് ഈടാക്കുക.
മലയോര ഗ്രാമമായ റോസ്മലയിലേക്ക് ജൂണ്‍ 1ന് രാവിലെ 6 30ന് പാലരുവി വെള്ളച്ചാട്ടം, തെ•ല എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രവേശന-യാത്രനിരക്കുകളായി 770 രൂപയാണ് നിരക്ക് .

ജൂണ്‍ 1 ന് രാവിലെ 6 മണിക്ക് അടവി ഇക്കോ ടൂറിസം, കോന്നി ആനക്കോട്, കുംഭാവുരുട്ടി ജലപാതം, അച്ഛന്‍കോവില്‍ ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളുന്ന ഉല്ലാസയാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.

പേപ്പാറ, കല്ലാര്‍, പൊന്മുടി അപ്പര്‍സാനിട്ടോറിയം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 2 ന് രാവിലെ 6.30 നുള്ള യാത്രയ്ക്ക് എന്‍ട്രി ഫീസും യാത്രാ നിരക്കും ഉള്‍പ്പെടെ 770 രൂപയാകും. ഫോണ്‍ – 9747969768, 8921950903.

 

മഴക്കെടുതി; 19 വീടുകള്‍ക്ക് നാശനഷ്ടം

ജില്ലയില്‍ മഴക്കെടുതിയില്‍ ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഒരു വീടാണ് പൂര്‍ണമായി തകര്‍ന്നത്. വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞദിവസം മുതല്‍ തുടരുന്ന 22 കുടുംബങ്ങളിലെ 82 പേരുണ്ട്. 25 പുരുഷന്മാര്‍, 37 സ്ത്രീകള്‍, 20 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടും.

 

ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളുടെ യോഗം 28ന്

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു മണിക്ക് ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ എല്ലാ ഉപവരണാധികാരികളും പങ്കെടുക്കണമെന്നും നിര്‍ദേശിച്ചു.

 

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തില്‍ ഉള്‍പ്പെടും. https://app.srccc.in/register ല്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in അക്കാദമി ഓഫ് ഇന്നൊവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, നാരായണന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, കലക്കോട്, ഭൂതക്കുളം പി.ഒ., പരവൂര്‍, കൊല്ലം. ഫോണ്‍- 9446559212.

 

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഒരു വര്‍ഷത്ത ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും.

യോഗ്യത: പ്ലസ്ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്/ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register ല്‍ ജൂണ്‍ 30നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ഓക്സ്‌ഫോര്‍ഡ് കിഡ്‌സ്, കൊല്ലം. ഫോണ്‍ – 8111937212, ഓക്സ് ഫോര്‍ഡ് കിഡ്സ് കരുനാഗപ്പള്ളി. ഫോണ്‍- 7356971881, 9744617772.

 

ലേലം

വാളത്തുംഗല്‍ സ്‌കൂള്‍ പരിസരത്ത് മുറിച്ച് സൂക്ഷിച്ചിട്ടുള്ള തടികള്‍ മെയ് 28 രാവിലെ 10 ന് ലേലം ചെയ്യും. ഫോണ്‍- 9447858560.

 

ഡിഗ്രി ഓണേഴ്‌സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ്.സി ,എസ്.റ്റി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളുംസഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് www.ihrd.ac.in

ഫോണ്‍ – കോഴിക്കോട് (04952765154, 2768320, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), നാദാപുരം (049625556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി (04952294264, 8547005063), വടക്കഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവല്ലൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243,8547005025), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) .

 

ബിരുദ കോഴ്സ് പ്രവേശനം

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ബി എസ് സി സൈക്കോളജി, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ജേണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ബി കോം ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ബി കോം കോ-ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

അപേക്ഷകര്‍ക്കുള്ള ലിങ്കുകള്‍ ചുവടെ:
https://admissionskeralauniversity.ac.in/fyugpHome.php
https://ihrdadmissions.org/Home/backindex
ഫോണ്‍: 0474-2424444, 8089754259, 9447604258.

 

വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം

ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്സ് ലിമിറ്റഡ് (ഒഡിഷ) യിലേക്ക് എക്‌സ് സര്‍വീസ്‌മെന്‍ ടെക്ക്നീഷന്‍ (എഞ്ചിന്‍/ഇലക്ട്രിക്കല്‍ ഫിറ്റര്‍) ഒഴിവുകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 0474 2792987.

 

വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് റിക്രൂട്ട്മെന്റ് റാലി

വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് റിക്രൂട്ട്മെന്റ് റാലി ബറേലിയില്‍ (ഉത്തര്‍ പ്രദേശ്) ജൂലൈയില്‍ നടത്തും. മാസത്തില്‍ നടക്കും. ഫോണ്‍- 0474 2792987.

 

വിദ്യാഭ്യാസാനുകൂല്യം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ഇ സി/ ഒ ബി സി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcddkerala.gov.in വെബ് സൈറ്റിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ- വികസന വകുപ്പ് കൊല്ലം മേഖല ഓഫീസ്. ഫോണ്‍ – 0474 2914417, ഇ-മെയില്‍: [email protected].

 

താത്കാലിക നിയമനം

കരുനാഗപ്പള്ളി സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വാര്‍ഡന്‍-കം-ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ തസ്തികളിലെ ഒഴിവുകളിലേയ്ക്ക് പുരുഷ•ാര്‍ക്ക് മാത്രം താത്കാലിക നിയമനം. വാര്‍ഡന്‍-കം-ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 40 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സൈനികക്ഷേമ വകുപ്പില്‍നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന. കെയര്‍ ടേക്കര്‍ തസ്തികയി ലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും. 35ന് വയസ്സിനുമുകളില്‍ പ്രായമുള്ളവരുമായിരിക്കണം.

വാര്‍ഡന്‍-കം-ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 29 ന് പകല്‍ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍ -0474 2792850.

 

ഖാദി-സ്പെഷ്യല്‍ റിബേറ്റ്

ഖാദിതുണിത്തരങ്ങള്‍ക്ക് മെയ് 27 മുതല്‍ ജൂണ്‍ ഒന്ന് വരെ പ്രത്യേക വിലക്കിഴിവ്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. ഫോണ്‍ -0474 2743587.

 

അഭിമുഖം

നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേക്ക് മേയ് 28 രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ അഭിമുഖം നടത്തും.

ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, സി-മാറ്റ് /കെ-മാറ്റ്/ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണ ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി., ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാകും ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പങ്കെടുക്കാം. ഇന്റര്‍വ്യൂ ലിങ്ക് : https://bit.ly/kicmamba
വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ -8547618290, 9188001600.

error: Content is protected !!